കുവൈറ്റ് സിറ്റി – ആശങ്കകള്‍ക്ക് വിരാമമായി കുവൈറ്റില്‍ നിന്നും കേരളത്തിലേക്കുള്ള ആദ്യവിമാനം നാളെ പുറപ്പെടും. അടിയന്തിര ചികിത്സ ലഭ്യമാകേണ്ടവര്‍, ഗർഭിണികൾ, സന്ദര്‍ശനവിസയിലെത്തി കുടുങ്ങിയ വയോധികര്‍ എന്നിങ്ങനെയുള്ളവരാണ് എയര്‍ ഇന്ത്യ വിമാനത്തിലെ യാത്രക്കാര്‍. ഇന്നലെ ഹൈദ്രബാദിലേക്ക് പുറപ്പടേണ്ടിയിരുന്ന വിമാനം ചില സാങ്കേതിക കാരണങ്ങളാല്‍ ഒരുദിവസം വൈകിയത് ആശങ്കപടര്‍ത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണു പ്രശ്നത്തിനു പരിഹാരമുണ്ടായത്.
ഒരാഴ്ചത്തെ ഷെഡ്യൂല്‍ഡ്പ്രകാരം അഞ്ച് വിമാനങ്ങളാണ് കുവൈത്തില്‍ നിന്നുള്ളത്. നാട്ടിലേക്ക് പോകാനായി എംബസിയില്‍ 18000-ത്തോളം മലയാളകള്‍ അടക്കം 44,000 പേര്‍ രജിസ്്രടര്‍ ചെയ്തിട്ടുണ്ട്.
കുവൈത്തിൽ നിന്നും കൊച്ചിയിലേക്ക് ഉച്ചക്ക് 1.45ന് പുറപ്പെടുന്ന വിമാനം രാത്രി 9.15 നു കൊച്ചിയിൽ എത്തും. ഹൈദരബാദിലേക്കുള്ള വിമാനം 11.30 നാണു പുറപ്പെടുക.
കൊച്ചിയിലേക്ക് 78 ദിനാർ ആണു ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. കുവൈത്തിൽ നിന്നും ആദ്യ ഏഴു ദിവസങ്ങളിൽ കേരളത്തിലേക്കു രണ്ടു വിമാനങ്ങളാണു ക്രമീകരിച്ചിരിക്കുന്നത്. നാളത്തെ കൊച്ചി സർവ്വീസിനു പുറമെ കോഴിക്കോട്ടേക്ക് 13 നാണു കേരളത്തിലേക്കുള്ള അടുത്ത വിമാനം. പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിലേക്കുള്ള യാത്രയ്‌ക്കായി കാത്തിരിക്കുന്നവര്‍ക്കും വരും ദിവസങ്ങളില്‍ യാത്ര സാദ്ധ്യമാകുമെന്നാണ് വിവരം
പ്രതികരിക്കാൻ ഇവിടെ എഴുതുക: