ചെന്നൈ: തമിഴ്നാട്ടില്‍ കൊറോണ വ്യാപനം വര്‍ധിക്കുന്നു. കോയമ്പേടിന് പിന്നാലെ തിരുവാണമയൂരും കൊവിഡ് ക്ലസ്റ്ററായതോടെയാണ് സംസ്ഥാനത്ത് രോഗ വ്യാപനം കൂടിയതും രോഗികളുടെ എണ്ണം വര്‍ധിക്കുന്നതും. തിരുവാണ്മയൂര് ചന്തയില്‍ വന്നു പോയ കച്ചവടക്കാര്‍ ചുമട്ടുതൊഴിലാളികള്‍ ഉള്‍പ്പടെ എഴുപത് പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കോയമ്പേട് ചന്ത അടച്ചതിനെ തുടര്‍ന്ന് ആളുകള്‍ കൂടുതല്‍ ആശ്രയിച്ചിരുന്ന ചന്ത കൂടിയാണ് തിരുവാണ്മയൂര്. നിരവധി ഇടങ്ങളില്‍ നിന്ന് ആളുകള്‍ വന്നു പോയതിനാല്‍ സമ്പര്‍ക്ക പട്ടികയും നീളുകയാണ്.
രോഗവ്യാപനത്തിന്റെ കേന്ദ്രമായതോടെ കോയമ്പേടിലെ രോഗബാധിതരെ നിരീക്ഷണത്തിലാക്കി വരുന്നതിനിടയിലാണ് പുതിയ ക്ലസ്റ്റര്‍ ആശങ്ക ഉയര്‍ത്തുന്നത്. രോഗബാധിതര്‍ ഇരട്ടിക്കുന്ന ചെന്നൈയില്‍ മലയാളി കൊവിഡ് രോഗികള്‍ക്കും ദുരിതമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: