റാഞ്ചി : ഛത്തീസ്ഗഢില്‍ നിരീക്ഷണത്തില്‍ പാര്‍പ്പിച്ച തൊഴിലാളികള്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് ചാടിപ്പോയി. മാവോയിസ്റ്റ് ബാധിതമായ ദന്തേവാഡ ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. കോവിഡിനെ തുടര്‍ന്ന് തെലങ്കാനയില്‍ നിന്നും സ്വന്തം സംസ്ഥാനത്തേയ്ക്ക് മടങ്ങിയെത്തിയ 22 തൊഴിലാളികാണ് ക്വാറന്റൈന് കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയത്.
കോവിഡ് വ്യാപന സാഹചര്യത്തില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ജോലി ലഭിക്കാതായതിനെ തുടര്‍ന്നാണ് ഇവര്‍ സ്വന്തം സംസ്ഥാനത്തേയ്ക്ക് മടങ്ങിയത്. എന്നാല്‍ ഇതര സംസ്ഥാനത്ത് നിന്ന് വരുന്നവര്‍ ക്വാറന്റൈനില്‍ കഴിയണമെന്ന് കര്‍ശ്ശന നിര്‍ദ്ദേശമുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ തൊഴിലാളികളെ സ്വന്തം ഗ്രാമമായ നഗാദിയില്‍നിന്ന് 12 കിലോമീറ്റര്‍ അകലെയായി അരണ്‍പൂരില്‍ ജില്ലാ കളക്ടറിന്റെ നേതൃത്വത്തില്‍ ക്വാറന്റൈന് സൗകര്യം ഒരുക്കി നല്‍കുകയായിരുന്നു.
47 തൊഴിലാളികളാണ് ആന്ധ്ര പ്രദേശില്‍നിന്നും തെലങ്കാനയില്‍നിന്നും ദന്തേവാഡയിലേക്ക് മടങ്ങിയെത്തിയത്. വ്യാഴാഴ്ച അരന്‍പൂരിലെത്തിയ ഇവരെയെല്ലാം ആരോഗ്യ പ്രവര്‍ത്തകര്‍ വൈദ്യപരിശോധന നടത്തി. രാത്രി തന്നെ പോലീസ് സ്റ്റേഷന് പ്രദേശത്തുള്ള ക്വാറന്റൈന് കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ അല്പ സമയത്തിന് ശേഷം അധികൃതരുടെ കണ്ണുവെട്ടിച്ച് ഇവര്‍ ക്വാറന്റൈന് കേന്ദ്രങ്ങളില്‍ നിന്നും മുങ്ങുകയായിരുന്നു.
ഇതുവരെ അവര്‍ ഗ്രാമത്തില്‍ മടങ്ങിയെത്തിയിട്ടില്ല. ഇവര്‍ക്കായി തെരച്ചില്‍ നടത്തിവരികയാണ്. ബന്ധപ്പെട്ട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റിനെയും സെക്രട്ടറിയെയും വിവരം അറിയിച്ചിട്ടുണ്ട്. അതേസമയം ഈ തൊഴിലാളില്‍ ആര്‍ക്കും കൊവിഡ് ലക്ഷണങ്ങളൊന്നും കണ്ടെത്തിയില്ലെന്നും ജില്ലാ കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: