റിയാദ് : സൗദിയില്‍ കൊറോണ വ്യാപനം ശക്തമായ സാഹചര്യത്തില്‍ എല്ലാ വിമാനസര്‍വീസുകളും നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് സൗദിയില്‍ കുടുങ്ങിയ ഗര്‍ഭിണികളും വിസിറ്റിംഗ് വിസയില്‍ എത്തിയവരു ഉള്‍പ്പെടെ ഉള്ളവര്‍ക്ക് ആശ്വാസമായി സൗദിയില്‍ നിന്നുള്ള ആദ്യ വിമാനം ഇന്ന് കേരളത്തിലേക്ക് പറക്കും.
റിയാദ് കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് ആണ് എയര്‍ ഇന്ത്യയുടെ വിമാനാം അക 922 ഇന്ന് പുറപ്പെടുന്നത്.
രാജ്യത്ത് കൊറോണ വ്യാപനം ശക്തമായതോടെ ലോക്ക് ഡൗണ്‍ ഉള്‍പ്പെടെ കടുത്ത നിയന്ത്രണങ്ങള്‍ സൗദിയിലും ഇന്ത്യയിലും ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് പ്രവാസികള്‍ സൗദിയില്‍ തന്നെ കുടുങ്ങിയത്.
പൂര്‍ണ്ണ ഗര്‍ഭിണികള്‍വരെ നാട്ടില്‍ അവധിക്കു പോകാന്‍ കഴിയാതെ ഒരു അനിശ്ചിതത്വത്തില്‍ ഇവിടെ കഴിയുകയായിരുന്നു. സൗദിയില്‍ ലോക്കഡോണ്‍ വന്നതോടെ പല കമ്പനികളും നിര്‍ത്തുകയും ധാരാളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവുകയും ചെയ്തിരുന്നു. ശമ്പളവും ഭക്ഷണവും ഇല്ലാതെ പലരും കഷ്ടപ്പെട്ടു. സൗദി ഭരണകൂടം പ്രവാസികള്‍ ഉള്‍പ്പെടെ എല്ലാവര്ക്കും സൗജന്യ ചികിത്സയും, ഇക്കാമ പുതുക്കലും, ആവശ്യക്കാര്ക്ക്ഭക്ഷണം എത്തിച്ചു നല്‍കുകയും ഒക്കെ ചെയ്തിരുന്നതിനാല്‍ പല തൊഴിലാളികള്‍ക്കും ഇതുവരെ പിടിച്ചു നില്‍ക്കാനായി
ഇന്ത്യന്‍ ഭരണകൂടത്തിന്റെ ശക്തമായ ഇടപെടല്‍ പ്രവാസികളുടെ വിഷയത്തില്‍ ഉണ്ടായതാണ് ഇത്തരത്തില്‍ ഒരു അടിയസ്ഥിര നടപടി കൈക്കൊള്ളാന്‍ ഇടയായത്. ഏകദേശം 170 ഓളം യാത്രക്കാരാണ് ഇന്ന് നാട്ടിലേക്ക് മടങ്ങുന്നത്. വ്യാഴാഴ്ച ആദ്യ വിമാനം പുറപ്പെടും എന്ന് പറഞ്ഞിരുന്നെങ്കിലും ചില സാങ്കേതിക
കാരണങ്ങളാല്‍ ഒരു ദിവസം വൈകിയത് എല്ലാവരിലും ആശങ്ക ഉണ്ടാക്കിയിരുന്നു. എങ്കിലും ഇന്ത്യന്‍ എംബസ്സിയുടെ ശക്തമായ ഇടപെടലുകളും ക്രിയാത്മക പ്രെവര്‍ത്തനവും പ്രശ്നപരിഹാരത്തിന് വഴിയൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: