ജനീവ: കോവിഡിന് പിന്നാലെ രാജ്യത്ത് രാാജ്യങ്ങളില്‍ ക്ഷാമം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ് നല്‍കി യുഎന്‍. കോവിഡ് വ്യാപനത്തെ ചെറുക്കുന്നതിനായി പല രാജ്യങ്ങളും വ്യാപരവും മറ്റും നിര്‍ത്തിവെച്ച് അടച്ചിട്ടിരിക്കുകയാണ്. ഇതിനകം തന്നെ ഭക്ഷ്യ അരക്ഷിതാവസ്ഥ പല സ്ഥലങ്ങളിലും നിലനില്‍ക്കുന്നുണ്ടെന്നും വേള്‍ഡ് ഫുഡ് പ്രോഗ്രം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡേവിഡ് ബ്ലെസ്ലി അറിയിച്ചു.
വികസ്വര രാജ്യങ്ങള്‍ക്ക് കോവിഡിനെ നേരിടാന്‍ മതിയായ പണം അനുവദിക്കണം. ഇല്ലെങ്കില്‍ ഈ രാജ്യങ്ങള്‍ ചിലപ്പോള്‍ പട്ടിണി മരണത്തിലേക്ക് വരെ നീങ്ങാനുള്ള സാധ്യതയുണ്ട്. പ്രതിദിനം 10 കോടിയോളം ആളുകളെ ദിവസവും യുഎന്‍ ഫുഡ് ഏജന്‍സി സഹായിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യങ്ങളില്‍ പലതും ഇപ്പോള്‍ ക്ഷാമത്തിന്റെ വക്കിലാണ്. അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിതരണം ഒന്നുകൂടി വര്‍ധിപ്പിച്ചില്ലെങ്കില്‍ കൊറോണയ്‌ക്ക് പിന്നാലെ പട്ടിണി മരണങ്ങളെ കൂടി അഭിമുഖീകരിക്കേണ്ടതായി വരുമെന്നും ഡേവിഡ് ബ്ലസ്സി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: