കരിപ്പൂര്‍: കോഴിക്കോട് സ്വദേശികളായ അബ്ദുള്‍ ഖാദറും ഭാര്യ നഫീസയും മകന് അബ്ദുള്‍ സലീമിനൊപ്പം കുറച്ചു ദിവസം ചെലവിടാനാണ് യുഎഇയില്‍ എത്തിയത്. റംസാനെത്തും മുന്‍പ് മടങ്ങാമെന്നായിരുന്നു പരിപാടി. പക്ഷെ ലോക്ഡൗണ്‍ വന്നതോടെ മടക്കം മുടങ്ങി.
റംസാന് ഇനിയെങ്ങനെയെന്ന ആശങ്കയിലായിരുന്നു. ഒടുവില്‍ വിമാനത്തില്‍ ടിക്കറ്റ് കിട്ടി, അതും ആദ്യ പട്ടികയില്‍ തന്നെ. ഇനി നാട്ടില്‍ റംസാന് ആഘോഷിക്കാം. ഇവരുടെ വിസയുടെ കാലാവധി ഒരു മാസം മുന്‍പു കഴിഞ്ഞെങ്കിലും സാഹചര്യമിതായതിനാല് പ്രശ്നമില്ലായിരുന്നു, അബ്ദുള്‍ സലീം പറഞ്ഞു. ഇന്ത്യന്‍ സര്‍ക്കാരിനോടും യുഎഇ സര്‍ക്കാരിനോടും നന്ദി പറയാന്‍ വാക്കുകളില്ല, അബ്ദുള്‍ ഖാദര്‍ പറഞ്ഞു. എങ്കിലും നിരവധി പേര്‍ക്കൊപ്പമാണ് യാത്ര ചെയ്തത്. അതിനാല്‍ ആശങ്കയുമുണ്ട്, നഫീസ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: