വാഷിങ്ടണ്‍: വൈറ്റ് ഹൗസിലെ സുരക്ഷ ഉദ്യോഗസ്ഥരിലൊരാള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ എല്ലാ ദിവസവും പരിശോധനയ്ക്ക് വിധേയനാകുന്നുണ്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പരിശോധന നടത്തിയ ട്രംപിനും വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനും കൊവിഡ് 19 പരിശോധനാ ഫലം നെഗറ്റീവാണെന്നാണ് റിപ്പോര്‍ട്ട്.
കൊവിഡ് രോഗം ബാധിച്ച സുരക്ഷാ ഉദ്യോഗസ്ഥനുമായി ഇടപഴകാറില്ലെന്നും ഇയാളെ വ്യക്തിപരമായി അറിയാമെന്നും വളരെ നല്ല വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തനിക്ക് വളരെ കുറച്ച് മാത്രമേ ഇയാളുമായി ഇടപഴകേണ്ടി വന്നിട്ടുള്ളൂ. എന്നിരുന്നാലും വൈറസ് ബാധയ്ക്കുള്ള സാധ്യതയുള്ളതിനാല്‍ താനും വൈറ്റ് ഹൗസ് ജീവനക്കാരും നിശ്ചിത ദിവസം വരെ ഇനി എല്ലാ ദിവസവും കൊവിഡ് പരിശോധന നടത്തുമെന്ന് ട്രംപ് വ്യക്തമാക്കി. പ്രസിഡന്റുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തുന്ന എല്ലാവരും കൊവിഡ് 19 പരിശോധന നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: