ന്യൂദല്‍ഹി: പാക് അധീന കശ്മീര്‍ തിരികെ സ്വന്തമാക്കാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിര്‍ണായക നീക്കത്തില്‍ മുഖമടച്ച് അടിയേറ്റ് ഇടതു ജിഹാദി മാധ്യമങ്ങളും. കാലാവസ്ഥാ പ്രവചനം നടത്താന്‍ ഉദ്ദേശിക്കുന്ന സഥലങ്ങളില്‍ പാകിസ്ഥാന് കൈയ്യടക്കി വച്ചിരിക്കുന്ന കശ്മീരിലെ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ്(ഐ.എം.ഡി) തീരുമാനിച്ചിരുന്നു. പാകിസ്ഥാന് കൈയ്യടക്കി വച്ചിരിക്കുന്ന മുസാഫറാബാദ്, ഗില്‍ജിത്-ബാള്ട്ടിസ്താന് എന്നീ പ്രദേശങ്ങള്‍ കൂടിയാണ് ഐ.എം.ഡി തങ്ങളുടെ ദൈനംദിന കാലാവസ്ഥാ പ്രവചനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ദൂരദര്ശന്, ഓള് ഇന്ത്യ റേഡിയോ എന്നിവ ഇന്നു മുതല്‍ പാകിസ്ഥാന് കൈയ്യടക്കി വച്ചിരിക്കുന്ന മുസാഫറാബാദ്, ഗില്‍ജിത്-ബാള്ട്ടിസ്താന് എന്നീ പ്രദേശങ്ങളിലെ താപനിലയും കാലാവസ്ഥയും പ്രൈം ടൈം ന്യൂസ് ബുള്ളറ്റിനുകളില്‍ ഉള്‍പ്പെടുത്തും. എല്ലാ സ്വകാര്യ ചാനലുകളും ഇതു വരുംദിവസങ്ങളില്‍ ഇതേപാത പിന്തുടരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. ഇതോടെ, പാക് അധീന കശ്മീരിലെ പട്ടണങ്ങള്‍ ഇന്ത്യയ്ക്കൊപ്പമെന്ന തരത്തില്‍ ന്യൂസ് ബുള്ളറ്റിനുകളില്‍ സംപ്രേഷണം ചെയ്യേണ്ടി വരും. സിഎഎ വിഷയത്തിലും കശ്മീര്‍ വിഷയത്തിലും രാജ്യവിരുദ്ധ സമീപനം കൈക്കൊണ്ട ഇടതു ജിഹാദി മാധ്യമങ്ങള്‍ക്കേല്‍ക്കുന്ന കനത്ത തിരിച്ചടിയാകും ഇത്. ഇന്നു മുതലാണ് ദൂരദര്‍ശനും ഓള് ഇന്ത്യ റേഡിയോയും പാക് അധീന കശ്മീരിലെ നഗരങ്ങളെ ഇന്ത്യന്‍ നഗരങ്ങളിലെന്ന പോലെ കാലാവസ്ഥ അറിയിപ്പ് ന്യൂസ് ബുള്ളറ്റിനുകളില്‍ ഉള്‍പ്പെടുത്തുക. സ്വകാര്യചാനലുകള്‍ എന്നു മുതല്‍ ഇതു സംപ്രേഷണം ചെയ്യുമെന്ന് ഇപ്പോള്‍ അറിയിപ്പ് ലഭിച്ചിട്ടില്ല. എന്നാല്‍, കാലാവസ്ഥ വകുപ്പ് നല്കുന്ന വിവരങ്ങള്‍ നല്കാന് എല്ലാ മാധ്യമങ്ങള്‍ക്കും ബാധ്യതയുണ്ട്.
കഴിഞ്ഞ ആഗസ്റ്റ്് മുതല്‍ പാക് അധീന കാശ്മീരിലെ കാലാവസ്ഥ തങ്ങള്‍ പ്രവചിക്കാറുണ്ടായിരുന്നുവെന്നും എന്നാല്‍ പേരുകള്‍ വ്യക്തമായി പറഞ്ഞുകൊണ്ടുള്ള കാലാവസ്ഥാ പ്രവചനം ആരംഭിച്ചത് ചൊവാഴ്ച മുതലാണെന്നും ഐ.എം.ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ഈ പ്രവചനമാണ് വെള്ളിയാഴ്ച മുതല്‍ രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്തമാധ്യമങ്ങള്‍ സംപ്രേഷണം ചെയ്തു തുടങ്ങുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: