കുമളി: തമിഴ് നാട്ടില്‍ കോവിഡ് രോഗബാധിതരുടെ എണ്ണം 5000 കടന്നു. ഇന്നലെ മാത്രം ഇവിടെ പരിശോധന ഫലം പോസിറ്റീവ് ആയത് 580 പേര്‍ക്കാണ്. അതേ സമയം കേരളത്തിലെ അതിര്‍ത്തി ജില്ലകളില്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്. ഇടുക്കി ജില്ലയുമായി അതിര്‍ത്തി പങ്കിടുന്ന തേനിയില്‍ ഇതുവരെ 54 കോ വിഡ് രോഗബാധിതരുള്ളതായി കണക്കുകള്‍ വ്യക്തമാക്കുന്നു.
പൊതുവില്‍ തേനി ജില്ലയെന്നു പറയുമ്പോഴും രോഗവ്യാപനമുള്ള പ്രദേശങ്ങളെ സംബന്ധിച്ച് പുറം ലോകത്തിന് വ്യക്തതയില്ല. തേനിയിലെ വിവിധ പട്ടണങ്ങള്‍ പിന്നിട്ടാണ് പ്രതിദിനം കുമളി ചെക് പോസ്റ്റ് വഴി 500 ഓളം പേര് മുന്‍കൂട്ടി രജിസറ്റര്‍ ചെയ്ത് കേരളത്തില്‍ എത്തുന്നത്.
ഇവരുടെ സഞ്ചാര പാതയില്‍ സംസര്ഗത്തിലേര്പ്പെടുന്നവരെ സംബന്ധിച്ച് ഇവിടുത്തെ പരിശോധകര്‍ക്ക് ധാരണയില്ല. ഇത് കൂടാതെ നിരവധി ചരക്ക് ലോറികള്‍ തമിഴ്നാട് അതിര്‍ത്തി പിന്നിട്ട് ദിവസവും ഇടുക്കിയിലെത്തുന്നുണ്ട്.നിലവില്‍ ശാന്തമായ അന്തരീക്ഷം നിലനില്‍ക്കുന്ന കേരളത്തിലെ ജില്ലകളില്‍ വീണ്ടു രോഗം വ്യാപനത്തിന് തമിഴ്നാട്ടില്‍ നിന്നുള്ളവരുടെ കടന്ന് വരവ് കാരണമാകുമോ എന്ന ആശങ്കയിലാണ് ഇടുക്കി ജില്ലക്കാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: