ഇടുക്കി: ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്റ നിയമവിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ ഇന്നലെ പ്രതിഷേധ ദിനം ആചരിച്ചു. ചെയര്മാന് നിയമവിരുദ്ധമായി ദേവസ്വത്തിന്റെ സ്ഥിര നിക്ഷേപത്തില്‍ നിന്ന് 5 കോടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകമാറ്റിയതാണ് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയത്.
ഇതിനോടനുബന്ധിച്ച് ഇടുക്കി ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ ധര്‍ണ്ണകള്‍ നടത്തി. ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് നടത്തിയ ധര്‍ണ്ണയുടെ ജില്ലാതല ഉദ്ഘാടനം തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപമുള്ള തിരുവിതാംകൂര്‍ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസിന് മുന്നില്‍ അയ്യപ്പസേവാ സമാജം ദേശീയ ഉപാദ്ധ്യക്ഷന്‍ സ്വാമി അയ്യപ്പദാസ് നിര്‍വ്വഹിച്ചു.
ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി പി.ആര്. കണ്ണന്, താലൂക്ക് പ്രസിഡന്റ് ടി.കെ. ബാബു, എ.ജി. അംബിക്കുട്ടന്‍, പി.എന്‍. ദിലീപ് എന്നിവര്‍ നേതൃത്വം നല്കി. ജില്ലയില്‍ വിവിധ പഞ്ചായത്തുകളില്‍ നടന്ന പ്രതിഷേധ പരിപാടികളില്‍ ജില്ലാ പ്രസിഡന്റ് വി.എം. ബാലാജി, ജനറല്‍ സെക്രട്ടറി സി.ഡി. മുരളീധരന്, സെക്രട്ടറി പി.ജി. ജയകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: