ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍നിന്നും സര്‍ക്കാരിന്റെ കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് അഞ്ചുകോടിരൂപ നല്കിയ ദേവസ്വം ഭരണസമിതിയുടെ തീരുമാനത്തില്‍ ക്ഷേത്രം തന്ത്രി ചേന്നാസ് നാരായണന് നമ്പൂതിരിപ്പാട് പരോക്ഷമായ വിയോജിപ്പ് പ്രകടിപ്പിച്ചു.
താന്‍ ഉള്‍പ്പെടാത്ത ഭരണസമിതിയോഗത്തിലാണ് തീരുമാനമെടുത്തതെന്നും, മാധ്യമവാര്ത്തകളിലൂടേയാണ് താന്‍ ഈ വിവരമറിഞ്ഞതെന്നും അദ്ദേഹം ‘ജന്മഭൂമി’ യോട് പറഞ്ഞു. സര്‍ക്കാര്‍ നിയോഗിക്കുന്നവരാണ് യോഗത്തില്‍ പങ്കെടുത്തത്. സ്ഥിരാംഗമായ തനിക്ക് എല്ലാ യോഗങ്ങളിലും പങ്കെടുക്കണമെന്നില്ല. അതുകൊണ്ടുതന്നെ, ഭരണസമിതിയുടെ ഈ തീരുമാനത്തിന് ഒരു മറുപടി നല്കാന് തയാറല്ലെന്നും തന്ത്രിമുഖ്യന്‍ അഭിപ്രായപ്പെട്ടു. ഭരണസമിതി യോഗത്തിനുമുമ്പ് ദേവസ്വം ചെയര്മാന് ക്ഷേത്രം തന്ത്രിയെ ക്ഷണിച്ചിരുന്നുവെന്നും, എന്നാല്‍ അദ്ദേഹം പങ്കെടുക്കാന്‍ വിസമ്മതിക്കുകയായിരുന്നുവെന്നുമാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: