ഇന്ത്യാനാപോലീസ്: കൊറോണ വൈറസ് വ്യാപകമായതിനെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ക്കും ഫെഡറല്‍ ഗവണ്മെന്റ് നല്കുന്ന സ്റ്റിമുലസ് ചെക്ക് ഡെലിവറി ചെയ്യുന്നത് വൈകിയതില്‍ കോപാകുലനായ യുവാവ് പോസ്റ്റല്‍ ജീവനക്കാരിയെ വെടിവെച്ചു കൊന്നു.
ചെക്ക് ഡെലിവറി ചെയ്യുന്നതിന് ഈസ്റ്റ് മിഷിഗണ്‍ സ്ട്രീറ്റിനും നോര്‍ത്ത് ഷെര്മന് ഡ്രൈവിനു സമീപമുള്ള വീടിനു മുമ്പില്‍ വച്ചാണ് പോസ്റ്റല്‍ ജീവനക്കാരി എഞ്ചല സമ്മമേഴ്സിന് (45) വെടിയേറ്റത്. പ്രതിയെന്ന് സംശയിക്കുന്ന ടോണി കുഷിന് ബെറിയെ (21) പൊലീസ് അറസ്റ്റു ചെയ്തു.
രണ്ടാഴ്ച മുമ്പാണ് ചെക്ക് ഡെലിവറി ചെയ്യുന്നതിന് ഏഞ്ചല, ടോണിയുടെ വീട്ടില്‍ എത്തിയത്. വീടിനു മുമ്പിലുണ്ടായിരുന്ന നായയെ ഭയപ്പെട്ട ഏഞ്ചല ചെക്ക് ഡെലിവറി ചെയ്യാതെ, വീടിനു മുമ്പില്‍ നായയെ ഒഴിവാക്കണമെന്ന് കുറിപ്പ് എഴുതി വച്ചു മടങ്ങുകയായിരുന്നു. തിങ്കളാഴ്ച ചെക്ക് ഡെലിവറി ചെയ്യുന്നതിനെത്തിയ ഏഞ്ചലയും ടോണിയുമായി തര്‍ക്കമുണ്ടാകുകയും കൈയിലുണ്ടായിരുന്ന തോക്കു കൊണ്ടു ടോണി ഏഞ്ചലയുടെ മാറില്‍ നിറയൊഴിക്കുകയുമായിരുന്നു.
ഏഞ്ചലയും ടോണിയുടെ വീട്ടുകാരും തമ്മില്‍ ചെക്ക് ഡെലിവറിയെ സംബന്ധിച്ചു തര്‍ക്കമുണ്ടായതായി നാഷണല്‍ അസോസിയേഷന് ഓഫ് ലറ്റേഴ്സ് കാരിയര്‍ പ്രസിഡന്റ് പോള്‍ ടോം പറഞ്ഞു. കൊലപാതകത്തിന് പിന്നില്‍ മറ്റൊരു ലക്ഷ്യവും ഉണ്ടായിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്താനായില്ല എന്ന് പൊലീസും വെളിപ്പെടുത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: