തിരുവനന്തപുരം: ട്രാക്കില്‍ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ചു കൂട്ടിയ ജോണ്‍ സെല്വന് യാത്രയാകുമ്പോള്‍ ജീവിത ട്രാക്കില്‍ പത്മിനി തോമസ് ഇനി തനിച്ച്. കഴിഞ്ഞ ദിവസമാണ് റെയില്‍വേ മുന്‍ കായികതാരം ജോണ്‍ സെല്വന് മാങ്ങ പറിക്കുന്നതിനിടെ ടെറസില്‍നിന്നു വീണു മരിച്ചത്. പത്മിനി തോമസിനെ കണ്ടു മുട്ടിയത് അപ്രതീക്ഷിതമാണെങ്കിലും ഇരുവര്‍ക്കും അത് നിയോഗമായിരുന്നു.
‘ജി.വി. രാജ സ്പോര്‍ട്സ് സ്കൂളിലെ സമ്മര്‍ക്യാമ്പിലാണ് കോട്ടയംകാരിയായ പത്മിനി തോമസും തിരുവനന്തപുരം ശ്രീകാര്യം സ്വദേശിയായ ജോണ്‍ സെല്‍വനും കണ്ടുമുട്ടിയത്. 12 വര്‍ഷത്തിലധികം നീണ്ടുനിന്ന പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.
കായികരംഗത്ത് പറയത്തക്ക മികവ് കാഴ്ചവയ്ക്കാന്‍ സാധിച്ചില്ലെങ്കിലും പത്മിനിയെ രാജ്യാന്തര താരമാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചത് സെല്‍വനാണ്. തനിക്ക് രാജ്യാന്തര താരത്തിന്റെ ഭര്‍ത്താവ് എന്ന പേരില്‍ അറിയപ്പെടാനാണ് ഇഷ്ടമെന്നും പലപ്പോഴും സെല്വന് പറഞ്ഞിട്ടുണ്ട്.
ദേശീയ സ്കൂള്‍ മീറ്റിലെ ഒരേയൊരു തവണത്തെ പങ്കാളിത്തം 1975 മുതല്‍ 81 വരെ അഖിലേന്ത്യാ റെയില്‍വേ മീറ്റിലെ സാന്നിധ്യം. അതിനപ്പുറം പറയത്തക്ക നേട്ടങ്ങളൊന്നും ട്രാക്കില്‍ സെല്വനില്ല. പക്ഷേ, സെല്വന് എല്ലായിടത്തും തന്റെ സാന്നിധ്യം അറിയിച്ചു. റെയില്‍വേയില്‍ പടിപടിയായി ഉയര്‍ന്ന ജോണ്‍ സെല്വന് സൗമ്യമായ പെരുമാറ്റം കൊണ്ട് വലിയൊരു സുഹൃദ് വലയം സൃഷ്ടിച്ചു. രാജ്യാന്തര കായിക ലോകം തന്നെ അണിനിരന്ന് അര്‍ഹമായ വിടവാങ്ങല്‍ നല്‍കേണ്ട സംസ്കാര ചടങ്ങ് ലോക്ഡൗണ്‍മൂലം അടുത്ത ബന്ധുക്കല്‍ മാത്രം പങ്കെടുത്ത ചടങ്ങുമാത്രമായി മാറി. രാജ്യാന്തര താരമായ ഭാര്യ പത്മിനി തോമസ് സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റാണ്. മക്കള്‍ ഡാനി (ബിസിനസ്), ഡയാന (കായികതാരം, റെയില്‍വേ). മരുമക്കള്‍: കെ.ജെ. ക്ലിന്റന് (കായികതാരം, റെയില്‍വേ), നിമ്മി (സോഫ്റ്റ്വെയര് എന്‍ജിനീയര്‍).
പ്രതികരിക്കാൻ ഇവിടെ എഴുതുക: