കണ്ണൂര്‍: ജില്ലയില്‍ കോവിഡ് 19 ബാധിച്ച് ചികില്‍സയിലായിരുന്ന നാലു പേര് കൂടി രോഗംഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി ജില്ലാ കോവിഡ്-19 ചികിത്സാ കേന്ദ്രത്തില്‍ നിന്ന് കുന്നോത്തുപറമ്പ്, മൊകേരി, ചിറ്റാരിപ്പറമ്പ്, ചെറുവാഞ്ചേരി സ്വദേശികളാണ് ഇന്ന് വീടുകളിലേക്ക് മടങ്ങിയത്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 118 പേരില്‍ 103 പേരുടെ രോഗം ഭേദമായി. ബാക്കി 15 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ നിലവില്‍ 34 പേര് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും ഒരാള്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 18 പേര് അഞ്ചരക്കണ്ടി ജില്ലാ കോവിഡ് – 19 ചികിത്സാ കേന്ദ്രത്തിലും 43 പേര് വീടുകളിലുമായി ആകെ 96 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 4174 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 4054 എണ്ണത്തിന്റെ ഫലം ലഭ്യമായി. 120 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
ജില്ലയില്‍ രോഗ ബാധിതരുടെ എണ്ണം ഗണ്യമായി കുറയുകയും നിരീക്ഷണത്തിലുളളവരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയാകുകയും ചെയ്ത പശ്ചാത്തലത്തില്‍ ജില്ലയിലെ 23 ഹോട്ട്സ്പോട്ട് പ്രദേശങ്ങളില്‍ 13 എണ്ണത്തെ സര്‍ക്കാര്‍ ഒഴിവാക്കി. ഇനി ജില്ലയിലെ 10 സ്ഥലങ്ങള്‍ മാത്രമാണ് ഹോട്ട്സ്പോട്ട് വിഭാഗത്തിലുളളത്. ഏഴോം, കതിരൂര്‍, കൂത്തുപറമ്പ്, കോട്ടയം മലബാര്‍, കുന്നോത്ത്പറമ്പ്,മൊകേരി, പാനൂര്‍, പാപ്പിനിശ്ശേരി, പാട്യം, പെരളശ്ശേരി എന്നിവിടങ്ങളാണ് ബാക്കിയുളള ഹോട്സ്പോട്ട് പ്രദേശങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: