കൊറോണക്കാലത്ത് ഡിമാന്റ് കൂടിയ വസ്തു ഏതായിരുന്നു എന്ന ചോദ്യത്തിന് നിസംശയം ലഭിക്കുന്ന ഉത്തരം ‘മാസ്ക്’ എന്നു തന്നെയാണ്. മാസ്ക് ധരിക്കാത്ത മുഖങ്ങളെ അത് അണിയിപ്പിക്കാന്‍ പോലീസും ആരോഗ്യ പ്രവര്‍ത്തകരും മുന്നിട്ടിറങ്ങിയപ്പോള്‍ മെഡിക്കല്‍ ഷോപ്പുകളില്‍ ഇതൊരു കിട്ടാക്കനിയായി. അവസാനം പിഴ പേടിച്ച് മലയാളികള്‍ മാസ്കുകള്‍ വീട്ടില്‍ തന്നെ ഒരുക്കി. അങ്ങനെ മലയാളികളുടെ മുഖംമറച്ച വ്യത്യസ്ത തരത്തിലുളള മുഖാവരണങ്ങള്‍ക്ക് ജീവന് നല്കി അവതരിപ്പിച്ചിരിക്കുകയാണ് ‘ദ മാസ്ക് ഒരു അയയിലെ കഥ’ എന്ന ഹ്രസ്വ ചിത്രം
ഉപയോഗത്തിന് ശേഷം കഴുകി അയയില്‍ ഉണങ്ങാന്‍ ഇട്ടിരിക്കുന്ന രണ്ട് മാസ്കുകള്‍ തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിലാണ് ഹ്രസ്വ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. തങ്ങള്‍ക്കൊപ്പം അയയില്‍ തൂക്കിയിരിക്കുന്ന മാസ്കുകളെ കുറിച്ചും കൂട്ടത്തില്‍ ഫ്രീക്കന്മാരായ തൂവലകളെ കുറിച്ചും അവര്‍ വാചാലരാകുന്നു. കൂട്ടത്തില്‍ രണ്ടു തൂവാലകളെ നോക്കി അവരുടെ ഉടമസ്ഥരായ നഴ്സും പോലീസുകാരനും സമൂഹത്തിലെ ഹീറോകള്‍ ആണെന്ന പ്രശംസയും നല്കുന്നു. വ്യത്യസ്തമായി ഒരുക്കിയിരിക്കുന്ന ദ മാസ്ക് ഒരു അയയിലെ കഥ സാമൂഹ്യമാധ്യങ്ങളില്‍ മികച്ച അഭിപ്രായമാണ് നേടിക്കൊണ്ടിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശി അലക്സ് ബാബു ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കി സംവിധാനം ചെയ്തിരിക്കുന്നത്. അശ്വിന് ഫ്രെഡി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. റയാന് ഫിലിംസിന്റെ ബാനറിലാണ് ചിത്രം പുറത്തിറക്കിയിരിക്കുന്നത്. സുജിത് കുമാര്‍ കലാസംവിധാനവും സുമോദ് ഒഎസ് ശബ്ദമിശ്രണവും നിര്‍വഹിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: