അബുദാബി: വന്ദേഭാരത് മിഷന് ഭാഗമായി അബുദബിയില്‍ നിന്ന് 179 പേരുമായി എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം പറന്നുയര്‍ന്നു. അബുദാബി കൊച്ചി വിമാനമാണ് അല്പസമയം മുമ്പ് പറന്നുയര്‍ന്നത്. യാത്രക്കാരില്‍ ആര്‍ക്കും കൊറോണ ലക്ഷണങ്ങളില്ല. ആരോഗ്യ പരിശോധനയ്ക്ക് ശേഷമാണ് എല്ലാവര്ക്കും ബോര്‍ഡിങ് പാസുകള്‍ നല്‍കിയത്. വിമാനം രാത്രി 9.40ന് കൊച്ചിയില്‍ എത്തും. ദുബായില്‍ നിന്ന് കരിപ്പൂരേക്കുള്ള വിമാനം റണ്‍വേയില്‍ എത്തിയിട്ടുണ്ട്. ഇതും പ്രവാസികളുമായി ഉടന്‍ പുറപ്പെടും. ഈ വിമാനത്തിലെ യാത്രക്കാരുടെ പരിശോധന ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
വിമാനത്താവളങ്ങളില്‍ പ്രവാസികള്‍ എത്തുമ്പോള്‍ പൊതുജനങ്ങള്‍ ഉള്‍പ്പെടെ മറ്റ് ആര്‍ക്കും വിമാനത്താവളങ്ങളിലോ പരിസരത്തോ പ്രവേശനം അനുവദിക്കുന്നതല്ലെന്ന് പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുളള ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ വിമാനത്താവളങ്ങളിലും പരിസരത്തും പ്രവേശനം അനുവദിക്കൂ. ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ എല്ലാ സുരക്ഷാനടപടികളും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
എല്ലാത്തരം സുരക്ഷാ പ്രോട്ടോക്കോളും പാലിച്ചുതന്നെയാണ് ഉദ്യോഗസ്ഥരെ വിമാനത്താവളങ്ങളില്‍ നിയോഗിച്ചിരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. വീടുകളില്‍ നിരീക്ഷണത്തിനായി അയക്കുന്ന ഗര്‍ഭിണികളെയും കുട്ടികളെയും കൂട്ടിക്കൊണ്ടുപോകാന്‍ ഒരു ബന്ധുവിന് മാത്രമേ വിമാനത്താവളത്തില്‍ പ്രവേശനാനുമതി ഉണ്ടാകൂ. അവര്‍ എല്ലാവിധ സുരക്ഷാ പ്രോട്ടോക്കോളും സാമൂഹിക അകലവും പാലിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: