ആലപ്പുഴ: അധ്യാപകനായ സിപിഎം നേതാവ് ഗ്രാമവാസികളുടെ കൂട്ടായ്മയായ വാട്സ്ആപ്പ് ഗ്രൂപ്പില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്ത സംഭവത്തില്‍ വെണ്മണി പൗരസമിതി പോലീസില്‍ പരാതി നല്കി. ചെറിയനാട് ഡിബിഎച്ച്എസ് റിട്ട. അധ്യാപകനും ഇടതുപക്ഷ അധ്യാപക സംഘടനാ മുന്‍ നേതാവുമായ വെണ്മണി പുന്തല സ്വദേശിയായ എ.കെ. ശ്രീനിവാസനെതിരെയാണ് പരാതി.
ഇരുനൂറിലധികം പേര് അംഗങ്ങളായുള്ള വെണ്മണി എന്റെ ഗ്രാമം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലാണ് ഇയാള്‍ അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്തത്. ഇതോടെ സ്ത്രീകളും കുട്ടികളുമുള്‍പ്പടെയുള്ളവര്‍ അംഗങ്ങളായ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം അവതാളത്തിലാകുകയും ചെയ്തു. മാത്രമല്ല പാര്‍ട്ടിയിലെ ഒരു വിഭാഗം ശ്രീനിവാസനെതിരെ രംഗത്തെത്തുകയും ചെയ്തു.
സമൂഹത്തില്‍ മാതൃകാപരമായി പെരുമാറേണ്ട അധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായ മോശം പെരുമാറ്റം സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമമാണെന്ന് പൗരസമിതി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഉത്തരം ആവര്‍ത്തിക്കാതിരിക്കാന്‍ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് സമിതി സെക്രട്ടറി പരാതിയില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: