ആലുവ: കര്‍ണ്ണാടകയില്‍ നിന്ന് മത്സ്യം കണ്ടുവരുന്നതിന്റെ മറവില്‍ മദ്യക്കടത്ത്. രണ്ടുപേരെ ആലുവ റേഞ്ച് എക്സൈസ് പിടികൂടി. ചേര്‍ത്തല തണ്ണീര്‍മുക്കം പാലക്കവെളി വീട്ടില്‍ ജോഷിലാല്‍ (41) ചേര്‍ത്തല പുത്തനമ്പലം കരയില്‍ കുന്നത്ത പറമ്പില്‍ വീട്ടില്‍ ഉണ്ണികൃഷ്ണന് (41) എന്നിവരെയാണ് പിടികൂടിയത്. ആലുവ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.
ഇവരില്‍ നിന്ന് കര്‍ണ്ണാടകയില്‍ മാത്രം ഉപയോഗിക്കാവുന്ന 10 ലിറ്ററോളം മദ്യം കണ്ടെത്തി. മദ്യം കടത്തിയ ഇന്സുലേറ്റര് വാനും എക്സൈസ് കസ്റ്റഡിയിലെടുത്തു. കര്‍ണ്ണാടകയില്‍ നിന്ന് ഏജന്റുമാര്‍ വഴി കടത്തുന്ന മദ്യം നാലിരട്ടി വിലയ്ക്കാണ് ഇവിടെ വില്‍ക്കുന്നത്. മുന്‍കൂട്ടിയുള്ള ഓര്‍ഡര്‍ പ്രകാരമാണ് ഇവര്‍ മദ്യം എത്തിക്കുന്നത്. ലോക്ഡൗണ്‍ ആയതില്‍ മത്സ്യം കയറ്റി അയക്കുന്നു എന്ന വ്യാജേന രണ്ടുപേര്‍ പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നിവിടങ്ങില്‍ മദ്യം എത്തിച്ച് നല്‍കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. ഡെപ്യൂട്ടി കമ്മീഷണര്‍ എ.എസ്. രഞ്ജിത്തിന്റെ മേല്‍ നോട്ടത്തിലുള്ള ആലുവ റേഞ്ച് എക്സൈസ് ഷാഡോ ടീമിനെ അന്വേഷിച്ചത്.
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപത്ത് നിന്നാണ് ഇരുവരെയും പിടികൂടിയത്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരേക്കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തുമെന്ന് ഇന്‍സ്പെക്ടര്‍ ടി.കെ. ഗോപി പറഞ്ഞു. ഇന്‍സ്പെക്ടര്‍ ടി.കെ. ഗോപിയുടെ നേതൃതത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം.കെ. ഷാജി, ഷാഡോ ടീമംഗങ്ങളായ എന്‍.ഡി. ടോമി, എന്‍.ജി. അജിത് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍ ഗിരീഷ് കൃഷ്ണന് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: