ബെംഗളൂരു: രണ്ടാഴ്ചത്തെ കൊറോണ ഡ്യൂട്ടിക്ക് ശേഷം താമസസ്ഥലത്തേക്ക് തിരിച്ചെത്തിയ ഡോക്ടര്‍ക്ക് ലഭിച്ചത് ഹൃദ്യമായ വരവേല്‍പ്പ്. ഡൊംലുര്‍ രംഗ ഹൈറ്റ്സ് അപ്പാര്‍ട്മെന്റിലെ താമസക്കാരിയും ഇന്ദിരാഗാന്ധി ആശുപത്രിയിലെ ഡോക്ടറുമായ വിജയശ്രീയെയാണ് അപ്പാര്‍ട്മെന്റ് നിവാസികള്‍ ഒന്നടങ്കം ബാല്‍ക്കണിയിലെത്തി കൈകൊട്ടിയും പൂക്കള്‍ അര്‍പ്പിച്ചും വരവേല്‍പ്പ് നല്‍കിയത്.
രംഗ ഹൈറ്റ്സ് അപ്പാര്‍ട്മെന്റ് ഫേസ്ബുക് പേജില്‍ ഇതിന്റെ വിഡിയോ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് നിതി ആയോഗ് അവരുടെ ട്വിറ്ററിലും വീഡിയോ പങ്കുവെച്ചു. ഇത്രയും മികച്ച സ്വീകരണം നല്‍കിയതിന് അപാര്‍ട്മെന്റ് നിവാസികളോട് ഡോ. വിജയശ്രീ നന്ദി പറഞ്ഞു. താന്‍ മാത്രമല്ല ഇന്ദിരാ ഗാന്ധി ആശുപത്രിയിലെ എല്ലാ ഡോക്ടര്‍മാരും എട്ടും പന്ത്രണ്ടും മണിക്കൂറുകള്‍ പിപിഇ കിറ്റുകള്‍ ധരിച്ച് കൊറോണ ചികിത്സയല്‍ ഏര്‍പ്പെടുന്നുണ്ടെന്ന് ഡോ. വിജയശ്രീ പറഞ്ഞു.
ഒരു ഡോക്ടര്‍ ആയതില്‍ ഒരുപാട് അഭിമാനിക്കുന്ന നിമിഷങ്ങളാണിത്. വീട്ടിലേക്ക് തിരിച്ചെത്താന്‍ സാധിച്ചതില്‍ സന്തോഷമുണ്ട്. എല്ലാവരും സുരക്ഷിതമായി ഇരിക്കണമെന്നും കൊറോണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്ന ഓരോ വ്യക്തിക്കും പ്രചോദനമേകുന്നതാണ് ഇത്തരം പ്രവര്‍ത്തികളെന്നും വിജയശ്രീ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: