റായ്പുര്‍: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് വിഷവാതക ചോര്ച്ചയുണ്ടായതിനു പിന്നാലെ ഛത്തീസ്ഗഡിലും വിഷവാതക ചോര്‍ച്ച. റായ്ഗഡ് ജില്ലയിലാണ് സംഭവം.
ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചിട്ട പേപ്പര്‍ മില്‍ നാളുകള്‍ക്കു ശേഷം തുറന്ന് വൃത്തിയാക്കിക്കൊണ്ടിരുന്നുപ്പോള് വിഷവാതകം വമിക്കുകയായിരുന്നു.
സംഭവത്തില്‍ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നു പേരുടെ ആരോഗ്യനില ഗുരുതരമാണ്. റായ്പുരിലെ ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: