കാബൂള്‍ : അഫ്ഗാനിസ്ഥാന് കാബൂളില്‍ സിഖ് ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നില്‍ ഭീകര സംഘടനയായ താലിബാനെന്ന് വെളിപ്പെടുത്തല്‍. ഭീകരാക്രമണം നടത്തിയ ഇസ്ലാമിക് സ്റ്റേറ്റ് പ്രോവിന്സിന് താലിബാന്റെ സഹായത്തോട് കൂടിയാണ് ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുള്ളതെന്ന് അഫ്ഗാന്റെ അന്വേഷണ ഏജന്‍സിയായ നാഷണല്‍ ഡയറക്ടറേറ്റ് ഓഫ് സെക്യൂരിറ്റിയാണ് വെളിപ്പെടുത്തിയത്.
താലിബാന്റെ സഹ സംഘടനയായ ഹഖ്വാനി നെറ്റ്വര്‍ക്കുമായി ചേര്‍ന്നാണ് ഐഎസ്കെപി ഗുരുദ്വാരയില്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഐഎസും താലിബാനും ഒരുമിച്ചാണ് ഭീകരാക്രമണ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. മാര്‍ച്ച് 25നാണ് സിഖ് ആരാധനാലയമായ ഗരുദ്വാരക്ക് നേരെ ആക്രമണം ഉണ്ടായത്. ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ 28 പേര് കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ കഴിയുകയായിരുന്ന അസ്ലം ഫറൂഖിയെ ദിവസങ്ങള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് അന്വേഷണ സംഘം പിടികൂടിയത്.
ഇയാള്‍ക്കായി അഫ്ഗാന് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ കാബൂളിലെ ഭീകരരുടെ ഒളിത്താവളത്തില്‍ പരിശോധന നടത്തിയിരുന്നു. തെരച്ചിലിനിടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അഞ്ച് ഭീകരെ വധിക്കുകയും എട്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ചോദ്യം ചെയ്തതില്‍ ഇവരില്‍ നിന്ന് ലഭിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് ഹഖ്വാനി നെറ്റ്വര്ക്കിന് ആക്രമണത്തില്‍ പങ്കുള്ളതായി കണ്ടെത്തിയത്.
ഗുരുദ്വാര ആക്രമണത്തില്‍ പോലീസ് അറസ്റ്റ് ചെയ്ത് ഐഎസ്കെപി നേതാവ് അസ്ലം ഫറൂഖിയും താലിബാന് ഡെപ്യൂട്ടി നേതാവും ഹഖ്വാനി സംഘടനാ തലവനുമായി സിറാജ്ജൂദ്ദീന് ഹഖ്വാനിയുമായി അടുത്ത ബന്ധമുണ്ടെന്നും അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: