കൊച്ചി : കോവിഡ് മൂലം വിവിധ രാജ്യത്ത് കുടുങ്ങിയ പ്രവാസികളെ സ്വദേശത്തേയ്ക്ക് മടക്കി കൊണ്ടുവരാനുള്ള ശ്രമത്തിനിടെ ഫേസ്ബുക്കിലൂടെ ജനങ്ങളെ പൊറോട്ട അടിക്കാന്‍ പഠിപ്പിച്ച് നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്മാന്. സിപിഎം നേതാവായ കെ. വരദരാജനാണ് പരിഹസിക്കുന്ന വിധത്തില്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് പങ്കുവെച്ചത്.
തിരിച്ചെത്തുന്ന മലയാളികളുടെ പട്ടിക തയ്യാറാക്കുന്നത് ഉള്‍പ്പെടെയുള്ളവ നോര്‍ക്ക വഴിയാണ് ചെയ്യുന്നത്. പോസ്റ്റ് സമൂഹ മാധ്യമങ്ങളില്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയരുന്നത്. മടങ്ങിയെത്തുന്നവരെ പരിഹസിക്കുകയാണോ എന്നത് ഉള്‍പ്പെടെ നിരവധി മറുപടികള്‍ ലഭിക്കുകയും ചെയ്തതോടെ സിപിഎം നേതാവ് പോസ്റ്റ് മുക്കി.
വരദരാജന്റെ ഈ നടപടിക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിട്ടുണ്ട്. കോവിഡിനെതിരെ രാജ്യം തന്നെ ഒറ്റക്കെട്ടായി പൊരുതുമ്പോള്‍ ഔദ്യോഗിക ചുമതല വഹിക്കുന്ന വ്യക്തിയില്‍ നിന്നും ഇത്തരത്തില്‍ നിരുത്തരവാദിത്തപരമായി എഫ്ബിയില്‍ പോസ്റ്റിട്ടെന്നാണ് വിമര്‍ശനം.
അതേസമയം പ്രവാസികളുമായുള്ള ആദ്യവിമാനം അബുദാബിയില്‍ നിന്നും പ്രാദേശിക സമയം 4.15ന് കൊച്ചിയിലേക്ക് പുറപ്പെടും. ദുബായില്‍ നിന്നും ഉച്ചക്ക് 2.10 ന് കോഴിക്കോട്ടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം വൈകീട്ട് അഞ്ചിനാണ് പുറപ്പെടുക. ചില സാങ്കേതിക തടസങ്ങളാണ് സമയമാറ്റത്തിന് കാരണം. കൊച്ചിയിലേക്കുള്ള വിമാനത്തില്‍ 177 പേരും കോഴിക്കോട്ടേക്കുള്ള വിമാനത്തില്‍ 179 പേരുമാണ് ഉണ്ടാവുക. ഇതിനുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: