തിരുവനന്തപുരം: ലോക്ഡൗണ്‍ മൂലം അന്യ സംസ്ഥാനങ്ങളില്‍ അകപ്പെട്ടുപോയവര്‍ക്ക് കേരളത്തിലേക്ക് വരാനുള്ള പാസ് അനുവദിക്കുന്നത് നിര്‍ത്തിവെച്ചു. സംസ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്ന മലയാളികളെ ക്വാറന്റൈനില്‍ ആക്കുന്നതിനും പരിശോധന നടത്താനുള്ള കാലതാമസം എടുക്കുന്നതായും കണക്കിലെടുത്താണ് പാസ് നല്‍കുന്നത് താത്കാലികമായി നിര്‍ത്തിവെച്ചത്.
പാസ് ലഭിച്ച ആളുകളെ മുഴുവന്‍ കടത്തിവിട്ടശേഷം മാത്രമേ ഇനി പുതിയ പാസുകള്‍ അനുവദിക്കൂ. പാസുകള്‍ അനുവദിക്കുന്നതിന് ഏകാപന ചുമതലയുള്ള മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന് ബിശ്വനാഥ് സിന്‍ഹയാണ് ഇക്കാര്യം അറിയിച്ചത്. പാസ് അനുവദിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തന്നെയാണ് വിദേശത്ത് നിന്ന് വരുന്ന പ്രവാസികളെ നിരീക്ഷണത്തിലാക്കുന്നതിന്റെ ചുമതലയും. ഈ സാഹചര്യം കൂടി പരിഗണിച്ചാണ് ബിശ്വനാഥ് സിന്‍ഹയുടെ തീരുമാനം.
അതേ സമയം വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വരേണ്ടവര്‍ക്ക് കോവിഡ് ജാഗ്രത എന്ന വെബ്സൈറ്റ് വഴി പാസിന് ഇപ്പോഴും അപേക്ഷിക്കാം. എന്നാല്‍ തമിഴ്നാട്ടില്‍ നിന്നും മറ്റും വരുന്നവര്‍ക്ക് ബുധനാഴ്ച വൈകീട്ട് മുതല്‍ വാളായാര്‍ ചെക്പോസ്റ്റ് ഓപ്ഷന് നല്കാന് സാധിച്ചിരുന്നില്ല. വാളായറിലെ വന്‍തിരക്കും കൂടി കണക്കിലെടുത്താണ് പാസ് അനുവദിക്കുന്നത് താത്കാലികമായി നിര്‍ത്താന്‍ ഒരു കാരണമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: