ചിക്കാഗോ: ഗുരുവായൂര്‍ ക്ഷേത്ര ഫണ്ടില്‍ നിന്നും കോടികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതില്‍ ചിക്കാഗോ ഗീതാമണ്ഡലം ശക്തമായി പ്രതിഷേധിച്ചു. നിയമവിരുദ്ധമായ നടപടിയില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പിന്‍തിരിയണമെന്ന് ഗീതാമണ്ഡലം ഡയറക്ടര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു
ഗുരുവായൂര്‍ ദേവസത്തിന്റെ ഫണ്ട്, ഗുരുവായൂരപ്പന്റെ കാര്യങ്ങള്‍ക്കും, അമ്പലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാവൂ എന്നതാണ് നിയമം. കോടതികളും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്്.അടുത്ത തിരഞ്ഞെടുപ്പില്‍ സീറ്റ് ലഭിക്കാനാണ് സി പി എംകാരനായ ചെയര്‍മാനും ശിങ്കിടികളും ചേര്‍ന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കോടികള്‍ കൈമാറിയത്. പ്രധാനമന്ത്രിയുടെയോമുഖ്യമന്ത്രിയുടെയോ ദുരിതാശ്വാസഫണ്ടിലേക്കോ മറ്റ് വല്ല സ്വാകാര്യ ആവശ്യങ്ങള്‍ക്കോ ദേവസ്വം ബോര്‍ഡ് ചെയര്‍മാനും രാഷ്‌ട്രീയ നേതാക്കള്‍ക്കും തോന്നിയ പോലെ ചിലവാകുവാനുള്ളതല്ല ഗുരുവായൂരപ്പന്റെ ക്ഷേത്ര സമ്പാദ്യം. അത് ഹൈന്ദവ ഭക്തര്‍ ഭഗവാന് കാണിക്കയായി നല്‍കിയതാണ്.
തല്ല് ചെണ്ടക്കും കാശ് മാരാര്‍ക്കും എന്ന രീതിയിലാണ് കാര്യങ്ങള്‍ പോകുന്നത്. ട്രഷറിയില്‍ കാശില്ല എന്ന് പറയുമ്പോള്‍ തന്നെ സര്‍ക്കാറിന്റെ ദൂര്‍ത്തിനും, കെ ടി ജലീലിലിന്റെ ഇഷ്ടക്കാര്‍ക്ക് ശമ്പളം കൂട്ടികൊടുക്കുവാനും കാശ് ഉണ്ട്. കൂടാതെ സര്‍ക്കാറിന്റെ മുഖം രക്ഷിക്കുവാനായി കോടികള്‍ മാധ്യമ പരസ്യങ്ങള്‍ക്കായി ചിലവാക്കി കൊണ്ടിരിക്കുകയുമാണ്. വെള്ളാനകളായ കോര്പറേഷനുകള്‍ വേറെയും. ഒരു കാരണവശാലും ഗുരുവായൂരപ്പന്റെ ഫണ്ട് ക്ഷേത്രകാര്യങ്ങള്‍ക്ക് അല്ലാതെ ചിലവാരുത്് ചിക്കാഗോ ഗീതാമണ്ഡലം ഡയറക്ടര്‍ ബോര്‍ഡ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: