റിയാദ് : പ്രവാസികള്‍ക്കും അവരവരുടെ വിശ്വാസങ്ങള്‍ സ്വന്തം വീടുകളില്‍ ആചരിക്കാമെന്ന് ആവര്‍ത്തിച്ച് സൗദി മനുഷ്യാവകാശ കമ്മീഷന് .സൗദി അറേബ്യയിലെ നിയമങ്ങള്‍ പൗരന്മാരുടെയും പ്രവാസികളുടെയും നിയമാനുസൃതമായ അവകാശങ്ങളെ സംരക്ഷിക്കുമെന്നു കമ്മീഷന് ആവര്‍ത്തിച്ചു. പ്രവാസികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് സ്വന്തം വീടുകളില്‍ അവരവരുടെ വിശ്വാസം സ്വതന്ത്രമായി നടപ്പാക്കാനുള്ള അവകാശം സൗദി നിയമം ഉറപ്പാക്കുന്നു എന്നും കമ്മീഷന് ചെയര്മാന് ഡോ. അവാദ് അല്‍-അവാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ വ്യക്തമാക്കി.
സൗദി ഭരണാധികാരി കിംഗ് സല്മാന്, കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന് എന്നിവരുടെ നേതൃത്വത്തില്‍ മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്ന രാജ്യത്തിന്റെ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയാണ് ഇത്തരത്തില്‍ ഉള്ള ഒരു തീരുമാനത്തിലേക്ക് രാജ്യത്തെ നയിച്ചത് എന്നും കൗണ്‍സില്‍ വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: