Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

”ആത്മനോ മോക്ഷാര്‍ത്ഥം ജഗത് ഹിതായച”

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ഇന്ത്യയിലെ പ്രമുഖ ട്രേഡ് യൂണിയനിസ്റ്റുമായ ആര്‍. വേണുഗോപാലിന് ഇന്ന് 96-ാം പിറന്നാള്‍

സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ by സി. ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍
May 7, 2020, 07:00 am IST
in Article
നവതി ആഘോഷ വേളയില്‍ രാ. വേണുഗോപാലിനെ ആര്‍എസ്എസ് പ്രാന്തസംഘചാലക് പിഇബി മേനോന്‍ ആദരിക്കുന്നു (ഫയല്‍ചിത്രം)

നവതി ആഘോഷ വേളയില്‍ രാ. വേണുഗോപാലിനെ ആര്‍എസ്എസ് പ്രാന്തസംഘചാലക് പിഇബി മേനോന്‍ ആദരിക്കുന്നു (ഫയല്‍ചിത്രം)

രാഷ്‌ട്രത്തെ ആധാരമാക്കിക്കൊണ്ട് സമ്പൂര്‍ണ്ണ ലോകത്തിനും മംഗളം വരുത്താനുള്ള ചരിത്രദത്തമായ ശ്രേഷ്ഠപ്രതിജ്ഞയാണിത്. സ്വന്തം സുഖത്തില്‍ നിന്ന് തുടങ്ങി ലോകസന്തോഷത്തിലേക്കു നയിക്കുന്ന രാഷ്‌ട്രധര്‍മ്മത്തിന്റെ ഈ ദര്‍ശനം ആത്മാവില്‍ നെരിപ്പോടിലെ കനല്‍പോലെ കാത്തുസൂക്ഷിക്കുന്ന കര്‍മ്മയോഗിയായ രാ. വേണുഗോപാല്‍ എന്ന വേണുവേട്ടന് ഇന്ന് 95 വയസ്സ് പൂര്‍ത്തിയാവുന്ന സുദിനമാണ്.  

നോക്കെത്താ ദൂരത്തോളം  നെല്‍വയലുകളും, ഏക്കര്‍ കണക്കിന് കൃഷിഭൂമിയും റബര്‍തോട്ടവുമൊക്കെയുണ്ടായിരുന്ന ജന്മിതറവാടായ നിലമ്പൂര്‍ കോവിലക തായ്‌വഴിയില്‍ നിന്നും എല്ലാം വലിച്ചെറിച്ച് സാധാരണക്കാരന്റെ, ചാണകം മെഴുകിയ, മണ്‍തറയിലേക്ക് ഇറങ്ങിയ മനുഷ്യനായിരുന്നു രാ. വേണുഗോപാല്‍.  

ഇന്ന് അദ്ദേഹത്തിന് 95 വയസ്സ് പൂര്‍ത്തിയാകുമ്പോള്‍ ഭാരതീയ മസ്ദൂര്‍ സംഘമെന്ന ബിഎംഎസ്സിന്റെ ചരിത്രവും അദ്ദേഹത്തിന് ഒപ്പമാണ് സഞ്ചരിച്ചത്. 1925 മെയ്‌മാസം ഏഴാം തീയതി നിലമ്പൂര്‍ കൊല്ലംകോട് കോവിലകം തായ്‌വഴിയില്‍ രാവുണ്ണ്യേത്ത് ആയിരുന്നു അദ്ദേഹത്തിന്റെ ജനനം. പ്രാഥമിക വിദ്യാഭ്യാസം കോവിലകം സ്‌കൂളില്‍. ഹൈസ്‌കൂള്‍ വിദ്യാഭ്യാസമാകട്ടെ കോഴിക്കോട് സാമൂതിരി ഹൈസ്‌കൂളിലും. തുടര്‍ന്ന് പാലക്കാട് വിക്ടോറിയ കോളേജില്‍ നിന്നും ബിഎസ്‌സി (കെമിസ്ട്രി) ഒന്നാംക്ലാസോടെയും. പാസ്സായി.  

1942-ല്‍ ദത്തോപാന്ത് ഠേംഗ്ഡ്ജി കോഴിക്കോട് വന്ന കാലത്ത് തന്നെ ആര്‍. വേണുഗോപാലുമായി സമ്പര്‍ക്കത്തിലായി. അതിനെ തുടര്‍ന്ന് പാലക്കാട് വിക്ടോറിയ കോളേജില്‍ പഠിക്കുന്ന കാലത്ത് അദ്ദേഹം വിദ്യാലയ ശാഖയും പാലക്കാട് മൂത്താംതറ ശാഖയും ആരംഭിച്ചു. ഈ ശാഖയില്‍ ഠേംഗ്ഡ്ജി സന്ദര്‍ശകനായിരുന്നു.  വാസ്തവത്തില്‍ ‘ധ്യേയ യോഗി’കളായ ഒരുപാട് ആദര്‍ശശാലികളെ സംഘം രാഷ്‌ട്രത്തിനു സംഭാവന ചെയ്തിട്ടുണ്ട്. സത്യം, ധര്‍മം, ദയ, നീതി എന്നിവയുടെ സംരക്ഷണത്തിനുവേണ്ടി, മാതൃഭൂമിക്കുവേണ്ടി സ്വയം സമര്‍പ്പിതമായ ജീവിതത്തിന്റെ മറ്റൊരു ഉദാത്ത മാതൃകയാണ് വേണുവേട്ടന്റേത്.

സംഘകാര്യം വ്യക്തിഗതമല്ല എന്നതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വിസ്തൃതമായ കര്‍മക്ഷേത്രത്തിന്റെ ചരിത്ര വിവരം എങ്ങും കോറിയിട്ടില്ല. 21-ാമത്തെ വയസ്സില്‍, 1946 ലെ പ്രചാരകന്മാരുടെ ആദ്യ ബാച്ചിലൂടെ വേണുവേട്ടന്‍ കേരളത്തിലെ സംഘപ്രചാരകനായി. കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍  പ്രവര്‍ത്തിച്ചു. ഭാസ്‌കര്‍ റാവുജി പ്രാന്തപ്രചാരകനായ ശേഷം രാ. വേണുഗോപാല്‍ കോഴിക്കോടും ഹരിയേട്ടന്‍(ആര്‍. ഹരി) എറണാകുളവും കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ നിയോഗിതരായി.

1950 കളിലെ ദുഷ്‌കരമായ പ്രചാരകവൃത്തിയുടെ ഒരു നേര്‍ ചിത്രം രേഖപ്പെടുത്തിയിരിക്കുന്നത് പി. നാരായണന്‍ രചിച്ച ”കെ. ഭാസ്‌കര്‍ റാവു സമര്‍പ്പിത ജീവിതം” എന്ന പുസ്തകത്തിലാണ്. ഭാസ്‌കര്‍ റാവു അനുസ്മരിക്കുന്നു. രാ. വേണുഗോപാല്‍ കേരളത്തിലെ ആദ്യ പ്രചാരകനാണ്. വേണുഗോപാല്‍ അദ്ദേഹത്തെ രോഗശയ്യയില്‍ ചെന്നു കണ്ടപ്പോള്‍ ക്ഷണിച്ച് അടുത്തിരുത്തി. 1950 കളില്‍ കോട്ടയത്ത് പ്രചാരകനായിരുന്നപ്പോള്‍ ഉണ്ടായ ഒരു സംഭവം അനുസ്മരിച്ചു. ബസ്സുകള്‍ തീരെ കുറവായ ആ കാലത്ത് ഇരുവരും കൂടി വാഴൂര്‍ ഭാഗത്തെ കുന്നുകളും കുണ്ടുകളും കയറിയിറങ്ങി ഒരു രാത്രി സഞ്ചരിച്ചതും, കയ്യിലിരുന്ന മെഴുകുതിരി കെട്ടു പോയതും മറ്റും വിവരിച്ചുകൊണ്ട് ”ഭാസ്‌കര്‍ റാവു നിങ്ങള്‍ ബോംബെയില്‍ നിന്നും വന്ന നഗര സംസ്‌കാരമുള്ള വിദ്യാസമ്പന്നന്‍, ഞാന്‍ ഇവിടെ നല്ല തറവാട്ടിലെ ഒരംഗവും. നമ്മുടെ ഒരു യോഗം നോക്കൂ. ഈ രാത്രിയില്‍ ഈ കുഗ്രാമത്തില്‍ ഇരുട്ടത്ത് തപ്പിതടഞ്ഞ് നടക്കേണ്ട ഗതികേട്” എന്നു വേണുഗോപാല്‍ പറഞ്ഞപ്പോള്‍ ഭാസ്‌കര്‍ റാവു ചിരിച്ചു. ”അങ്ങനെ വേണം എപ്പോഴും ഏതാപദ്ഘട്ടത്തിലും പരിഭ്രമിക്കാതെ സമചിത്തതയോടെ ഇരിക്കണം എന്നാല്‍ വിജയം കൈവരും” സംഘടനാ പ്രവര്‍ത്തനത്തില്‍ പല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കിട്ടിയിട്ടുണ്ടെങ്കിലും ഭാസ്‌കര്‍ റാവുവില്‍ നിന്ന് കിട്ടിയ അവസാനത്തെ ഈ ഉപദേശത്തെയാണ് ഏറ്റവും വിലമതിക്കുന്നതെന്ന് വേണുവേട്ടന്‍ ഒരനുസ്മരണത്തില്‍ എഴുതിയിട്ടുണ്ട്.

രാ. വേണുഗോപാല്‍

1967 ആഗസ്റ്റ് 12, 13 തീയതികളിലായി ദല്‍ഹിയില്‍ നടന്ന ബിഎംഎസിന്റെ ആദ്യ അഖിലേന്ത്യ സമ്മേളനത്തില്‍ കേരളത്തില്‍നിന്നുള്ള പ്രതിനിധിയായി രാ. വേണുഗോപാല്‍ നിയോഗിക്കപ്പെട്ടു. ഇതോടെ അദ്ദേഹം കേരളത്തിലെ ബിഎംഎസ്സിന്റെ അമരക്കാരനായി നിയോഗിക്കപ്പെട്ടു. കേരളത്തിലെ തൊഴിലാളി രംഗത്തുള്ള കമ്യൂണിസ്റ്റ് ആധിപത്യവും കൊലപാതക രാഷ്‌ട്രീയവും ഉയര്‍ത്തിയ വെല്ലുവിളി വളരെ വലുതായിരുന്നെങ്കിലും ബിഎംഎസ് എന്ന പ്രസ്ഥാനത്തെ കെട്ടിപ്പടുക്കുന്നതില്‍ കരളുറപ്പോടുകൂടി പോരാടി വിജയം വരിച്ച ചരിത്രമാണുള്ളത്. കേരളത്തിലെ ബിഎംഎസ് പ്രവര്‍ത്തനത്തില്‍ വേണുവേട്ടനോടൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊരു പേരാണ് അഡ്വ. കെ. രാംകുമാറിന്റേത്. അഭിഭാഷകനായ ശേഷം സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനാകാന്‍ ആഗ്രഹിച്ച ആളായിരുന്നു അഡ്വ. കെ. രാംകുമാര്‍. എന്നാല്‍ പി. പരമേശ്വര്‍ജിയുടെ സ്‌നേഹപൂര്‍വമായ ഉപദേശം അദ്ദേഹത്തെ ഈ ഉദ്യമത്തില്‍നിന്നും പിന്തിരിപ്പിച്ചു. ”സംഘത്തിന് വിവിധമേഖലകളില്‍ പല ചുമതലകളും നിര്‍വഹിക്കാനുണ്ട്. താങ്കള്‍ ആ നിലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക” ഇതായിരുന്നു ആ വാക്കുകള്‍. കാലം ഉത്തരം കാത്തുവയ്‌ക്കുന്നു എന്ന ചൊല്ല് അന്വര്‍ത്ഥമാക്കും വിധം, 1969 ലെ ആദ്യ ബിഎംഎസ് സംസ്ഥാന സമിതി രൂപീകരണം കൊച്ചി, മട്ടാഞ്ചേരിയിലെ ഒരു ചെറിയ  മുറിയില്‍ ഏഴോ എട്ടോ പേര്‍ ചേര്‍ന്നാണ് നടത്തിയത്. അതില്‍ പങ്കെടുത്തവര്‍ അഡ്വ. കെ. രാംകുമാര്‍, രാ. വേണുഗോപാല്‍, പി.ടി. റാവു, കെ. ഗംഗാധരന്‍, ഒ.ജി. തങ്കപ്പന്‍ തുടങ്ങിയവരായിരുന്നു. ഇതില്‍ അഡ്വ. കെ.രാംകുമാര്‍ പ്രസിഡന്റും ആര്‍. വേണുഗോപാല്‍ ജനറല്‍ സെക്രട്ടറിയും പി

.ടി. റാവു ഖജാന്‍ജിയുമായ പ്രഥമ സംസ്ഥാന സമിതി രൂപംകൊണ്ടു. അവിടുന്നങ്ങോട്ടു 1987 ലെ പത്തനംതിട്ട ജനറല്‍ കൗണ്‍സില്‍ വരെ നീണ്ട 18 വര്‍ഷക്കാലം രാം കുമാര്‍ ബിഎംഎസ് സംസ്ഥാന പ്രസിഡന്റായി. 1986 ജനുവരി 25, 26 തീയതികളിലായി നടന്ന കോഴിക്കോട് സംസ്ഥാന സമ്മേളനം വരെ 17 വര്‍ഷക്കാലം ആര്‍. വേണുഗോപാല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായി പ്രവര്‍ത്തനം നടന്നു.

തുടക്കത്തില്‍ കോഴിക്കോട,് എറണാകുളം, പാലക്കാട് ജില്ലകളില്‍ മാത്രമായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ നിതാന്ത ജാഗ്രതയോടും ചിട്ടയായും പ്രവര്‍ത്തിച്ചതിന്റെ ഫലമായി ഏലൂര്‍ കളമശ്ശേരി മേഖലയിലും വേണുവേട്ടന്‍ പ്രവര്‍ത്തനം വ്യാപിപ്പിച്ചു. കൊച്ചി എന്‍പിഒഎലില്‍ വേണുവേട്ടന്‍ നടത്തിയ നിരാഹാര സമരം ചരിത്രത്തില്‍ ഇടംപിടിച്ചു. ഏഴാം ദിവസം മാനേജ്‌മെന്റ് സമരപ്പന്തലില്‍ വന്ന് സമരം ഒത്തുതീര്‍പ്പാക്കുകയായിരുന്നു. അങ്ങനെ എത്രയെത്ര സമരങ്ങള്‍. എത്ര ശാസ്ത്രീയമായ അനുരഞ്ജന ചര്‍ച്ചകള്‍. അങ്ങനെ ബിഎംഎസിന്റെ ഖ്യാതി കേരളത്തില്‍ വ്യാപകമാക്കിയതില്‍ അദ്ദേഹത്തിന്റെ പങ്ക് നിസ്തുലമാണ്. ദേശീയ തലത്തിലും അദ്ദേഹം നിര്‍ണായക പങ്ക് വഹിച്ചു. 1985ല്‍ ഠേംഗ്ഡിജിയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 3 മുതല്‍ 13 വരെ നടന്ന  ചൈന സന്ദര്‍ശന സംഘത്തില്‍ ആര്‍.വേണുഗോപാലും ഉണ്ടായിരുന്നു. വിവിധ ട്രേഡ്‌യൂണിയന്‍ സമിതികളുടെ നേതൃത്വത്തില്‍ നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചു. ജോയ്ന്റ് കണ്‍സള്‍ട്ടന്റ് കൗണ്‍സില്‍, നാഷണല്‍ പ്രൊഡക്ടിവിറ്റി കൗണ്‍സില്‍, ബിഎച്ച്ഇഎല്‍ ജോയ്ന്റ് കണ്‍സള്‍ട്ട് കമ്മിറ്റി എന്നിങ്ങനെ വിവിധ കമ്മറ്റികളില്‍ അദ്ദേഹം  ചുമതല വഹിച്ചു. 1990 മുതല്‍ 1998വരെ അദ്ദേഹം ഐഎല്‍ഒയില്‍ പങ്കെടുത്തിരുന്നു.

1993 ഡിസംബര്‍ 15ന് ജനീവയില്‍ പര്യവസാനിച്ച ഗാട്ട് ഉടമ്പടിക്കെതിരെ ഐഎല്‍ഒയില്‍ നിശിത വിമര്‍ശനം ഉന്നയിച്ച ഏക പ്രതിനിധി വേണുവേട്ടനായിരുന്നു. എറണാകുളത്ത് ടിഡി റോഡിനടുത്തുള്ള കോളേജ് ബുക്ക്‌സ് എന്ന കടയില്‍ നിന്നും പഠിക്കാന്‍ നിവൃത്തിയില്ലാത്ത കുട്ടികള്‍ക്ക് സൗജന്യമായി പുസ്തകം വാങ്ങുന്നതിന് ഏര്‍പ്പാടുകള്‍ ചെയ്തിരുന്നു. പണം വേണുവേട്ടന്‍ കൊടുക്കും. ത്യാഗസമ്പന്നമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഇന്ന് കേരളത്തിലെ 947 പഞ്ചായത്തുകളിലും മുഴുവന്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകളിലുമായി 600 ലധികം രജിസ്‌ട്രേഡ് ട്രെഡ്‌യൂണിയനിലുകളായി പതിനായിരത്തിലധികം യൂണിറ്റുകളും ലക്ഷക്കണക്കിന് അംഗസംഖ്യയുമായി ബിഎംഎസ് അതിന്റെ കരുത്ത് തെളിയിക്കുന്നു. ഈ അവസരത്തിലാണ് വേണുവേട്ടന്‍ പ്രചാരക വൃത്തിയുടെ 74-ാമതു വര്‍ഷവും 96-ാം പിറന്നാളും ആഘോഷിക്കുന്നത്. ഈ അവസരത്തില്‍ അദ്ദേഹത്തിന് സ്‌നേഹോഷ്മളമായ പിറന്നാള്‍ ആശംസിക്കുന്നു.

(ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റാണ് ലേഖകന്‍)

Tags: ആര്‍എസ്എസ്ബിഎംഎസ്‌
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബെംഗളൂരു ബസവനഗുഡിയില്‍ സമര്‍ത്ഥ ഭാരതം സംഘടിപ്പിച്ച 77-ാമത് സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തിയശേഷം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു. സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ സമീപം
India

സൂര്യനെ ആരാധിക്കുന്ന ജനതയാണ് നമ്മള്‍, പ്രകാശത്തിന്റെ നാട്; ഭാരതം സ്വതന്ത്രമായത് ലോകത്തെ പ്രകാശിപ്പിക്കാനെന്ന് ആര്‍എസ്എസ്

Kerala

കേസരി അമൃതശതം പ്രഭാഷണ പരമ്പരയ്‌ക്ക് നാളെ തുടക്കം; ദത്താത്രേയ ഹൊസബാളെ ഉദ്ഘാടനം ചെയ്യും

Alappuzha

നിര്‍മ്മാണ തൊഴിലാളി പെന്‍ഷന്‍ കുടിശിക നല്‍കണം; കളക്‌ട്രേറ്റ് പടിക്കല്‍ ബിഎംഎസ് ഉപവാസ സമരം 19ന്

യുവചേതന യുവശക്തി സംഗമത്തില്‍ ആര്‍എസ്എസ് പ്രജ്ഞാപ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ മുഖ്യപ്രഭാഷണം നടത്തുന്നു
Kottayam

യുവതലമുറ വൈദേശിക അടിമത്തത്തില്‍ നിന്ന് മോചിതരാകുന്നു: ജെ.നന്ദകുമാര്‍

India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.