കൊച്ചി: പ്രവാസികളെത്തുന്നതോടെ പരിശോധനയ്ക്കായി തെര്‍മ്മല്‍ ടെമ്പറേച്ചര്‍ സ്ക്രീനിങ് സിസ്റ്റം സ്ഥാപിച്ചു. ക്യാമറയും സെന്‍സറും എല്‍ഇഡി ഡിസ്പ്ളേയും ഉള്‍പ്പെടുന്ന സംവിധാനം യാത്രക്കാര്‍ കടന്ന് വരുന്ന വാതിലിന് സമീപത്താണ് സ്ഥാപിച്ചിരിക്കുന്നത്.
ഇതില്‍ ഒരോ വ്യക്തിയുടെയും ഫോട്ടോ പതിയുകയും കൈത്തണ്ട സെന്‍സറിനടുത്ത് കാണിക്കുമ്പോള്‍ കൃത്യമായ ശരീര ഊഷ്മാവ് രേഖപ്പെടുത്തുകയും ചെയ്യും. വ്യക്തികള്‍ തമ്മിലുള്ള യാതൊരു വിധത്തിലുള്ള ബന്ധപ്പെടലുകളും ഇത്തരത്തില്‍ താപനില അളക്കുന്നതിന് ഉണ്ടാവുകയില്ല. സാധാരണയില്‍ കൂടുതല്‍ താപനില ഉള്ളവര്‍ വരുമ്പോള്‍ മുന്നറിയിപ്പ് ശബ്ദം ലഭിക്കും.
ഹൈബി ഈഡന് എംപിയുടെ ഫണ്ടില്‍ നിന്ന് തുക അനുവദിച്ച് വാങ്ങിയ തെര്‍മല്‍ ടെമ്പറേച്ചര്‍ സ്ക്രീനിങ് സിസ്റ്റം കളക്ടര്‍ എസ്. സുഹാസിന് കൈമാറി. ഒരു ലക്ഷത്തി പതിനായിരം രൂപ ചെലവ് വരുന്നതാണ് ഈ ഉപകരണം. നിലവില്‍ അഞ്ച് ടെമ്പറേച്ചര്‍ സ്ക്രീനിംഗ് സിസ്റ്റമാണ് എംപി ഫണ്ടില്‍ നിന്ന് വാങ്ങുന്നത്. വിമാനത്താവളം, തുറമുഖം, ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ഇവ ഉപയോഗിക്കുമെന്ന് എംപി പറഞ്ഞു. കൊച്ചിയിലെ കാമിയൊ ഓട്ടോമേഷന്‍സാണ് ഈ സംവിധാനം വിദേശത്തു നിന്നുമെത്തിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: