കോഴിക്കോട്: ഇന്നലെ ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന് രണ്ട് ട്രെയിനുകള്‍ യാത്രയായി. ബീഹാറിലെ കത്തിഹാറിലേക്ക് 1189 പേരും, മധ്യപ്രദേശിലെ ഭോപ്പാലിലേക്ക് 1124 പേരുമാണ് പ്രത്യേക ട്രെയിനുകളില്‍ യാത്രയായത്. ഇതരസംസ്ഥാന തൊഴിലാളികളെ നാട്ടിലെത്തിക്കുന്നതിന്റെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ നിന്ന് ഇതോടെ നാല് പ്രത്യേക ട്രെയിനുകള്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു വേണ്ടി നാട്ടില്‍ എത്തിക്കുന്നതിന് യാത്രയായിട്ടുണ്ട്
ഇന്നലെ കത്തിഹാറിലേക്ക് യാത്രയായ മുഴുവന്‍ തൊഴിലാളികളും താമരശ്ശേരി താലൂക്കില്‍ നിന്നുള്ളവരാണ്. കോവിഡ് പരിശോധന പൂര്‍ത്തിയാക്കി തിരിച്ചറിയല്‍ രേഖകള്‍ ഉറപ്പാക്കി തൊഴിലാളികളെ 39 കെ.എസ്.ആര്.ടി.സി ബസുകളിലായാണ് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വൈകീട്ട് അഞ്ച് മണി കഴിഞ്ഞാണ് ആദ്യ ട്രെയിന്‍ പുറപ്പെട്ടത്. ഭോപ്പാലിലേക്കുള്ള ട്രെയിന്‍ 8 മണിക്ക് യാത്രയായി. 1138
തൊഴിലാളികളാണ് നാട്ടി ലേക്ക് മടങ്ങിയത്. ജില്ലയിലെ 331 പേരും മലപ്പുറം ജില്ലയില്‍ നിന്നുള്ള 358 തൊഴിലാളി കളും കണ്ണൂരിലുണ്ടായിരുന്ന 449 തൊഴിലാളികളും ഇതില്‍ ഉള്‍പ്പെടുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: