ബെംഗളൂരു: കേരളത്തില്‍ നിന്നും നോര്‍ക്ക മുഖേന അതാത് ജില്ല കലക്ടര്‍മാര്‍ നല്കിയ പാസ് ലഭിച്ചിട്ടുള്ളവര്‍ക്ക് കണാടകത്തില്‍ നിന്ന് കേരളത്തിലേക്ക് പോകാമെന്നും ഇതിനായി പ്രത്യേകം കര്‍ണാടകയുടെ പാസ് എടുക്കേണ്ടതില്ലെന്നും കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് അറിയിച്ചു.
കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് യാത്ര തുടങ്ങുന്നവര്‍ക്ക് മാത്രമായിരിക്കും ഈ ആനുകൂല്യം. മറ്റ് സംസ്ഥാനങ്ങളില്‍നിന്നും കര്‍ണാടക വഴി കേരളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ കര്‍ണാടകയുടെ പാസ് പ്രത്യേകം എടുക്കണം. മൈസൂരുവും, നഞ്ചന്ഗുഡും റെഡ് സോണിലായതിനാല്‍ ബംഗളൂരുവില്‍നിന്നും മുത്തങ്ങയിലേക്ക് വരുന്നവര്‍ കനകപുര വഴി വരണം. കേരളത്തില്‍ നിന്ന് കര്‍ണാടകയിലേക്ക് മടങ്ങുന്നവര്‍ക്ക് കര്‍ണാടകയുടെ പാസും നിര്‍ബന്ധമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: