ശ്രീനഗര്‍: കൊവിഡ് ഭീഷണിക്കിടയിലും ജമ്മു കശ്മീര്‍ അതിര്‍ത്തിയില്‍ സൈന്യവും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ രൂക്ഷം. അവന്തിപോറയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തില്‍ കശ്മീരിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി.
അതിര്‍ത്തിയില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണം രാജ്യത്ത് ആശങ്കയുയര്‍ത്തുകയാണ്. കഴിഞ്ഞ 5 ദിവസത്തിനിടയിലുണ്ടായ ഭീകരാക്രമണത്തില്‍ 8 സൈനികര്‍ക്കാണ് ജീവന് നഷ്ടമായത്. അവന്തിപോറയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഒളിവില്‍ കഴിഞ്ഞ സ്ഥലം വളയുന്നതിനിടെ സൈന്യത്തിന് നേരെ ഭീകരര്‍ വെടിയുതിര്‍ത്തു. ശക്തമായ തിരിച്ചടിയിലാണ് ഭീകരന് കൊല്ലപ്പെട്ടത്.
ഹിസ്ബുള്‍ കമാന്‍ഡര്‍ അടക്കം രണ്ട്ഭീകരരെ സൈന്യം വളഞ്ഞു. ഏറ്റുമുട്ടല്‍ തുടരുകയാണ്. മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കശ്മീരിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി. അതിനിടെ ജമ്മു കശ്മീരിലെ ത്രാലില്‍ നിന്ന് ഹിസ്ബുള്‍ മുജാഹിദിന് ഭീകരന് അറസ്റ്റിലായി. പോലീസും സൈന്യവും നടത്തിയ സംയുക്ത തിരച്ചിലിലാണ് ഭീകരന് പിടിയിലായത് . ആയുധങ്ങളും ഗ്രനേഡുകളും ഇയാളുടെ പക്കല്‍ നിന്നും കണ്ടെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: