തിരുവനന്തപുരം: യുഎസ്ടിഗ്ലോബലിനു കീഴിലുള്ള സൈബര്പ്രൂഫിന് ആഗോളസാങ്കേതികഗവേഷണ, ഉപദേശകസ്ഥാപനമായ ഇന്‍ഫൊര്‍മേഷന്‍ സര്‍വീസസ് ഗ്രൂപ്പിന്റെ ഉന്നത ബഹുമതി. മാനേജ്ഡ് സെക്യൂരിറ്റി സര്‍വീസസ് മേഖലയില്‍കൊണ്ടുവന്ന നൂതന സാങ്കേതികസേവന മികവിനാണ് അംഗീകാരംലഭിച്ചത്.
ബോര്‍ഡ്-തല ചര്‍ച്ചകളില്‍ ഇടം പിടിക്ക ുംവിധത്തില് സൈബര്‍ സുരക്ഷ മാറിത്തീരുന്ന തായിഐഎസ് ജിറിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.സുരക്ഷാ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്ത ില്റിസ്ക് എത്രത്തോളമാകാംഎന്നത് (റിസ്ക് ടോളറന്‍സ് ലെവലുകള്‍) മുന്‍കൂട്ടി നിര്‍ണയിക്കേണ്ടിവരും. നേരത്തേ നിശ്ചയിച്ച ഇത്തരംഅതിരുകള്ക്കുള്ളില് അപായ സാധ്യത ഒതുങ്ങി നില്‍ക്കുന്നുണ്ടെന്ന് മാനേജ്മെന്റ് ഉറപ്പുവരുത്തണം എന്ന ആവശ്യമാണ് കോര്‍പറേറ്റ് നേതൃത്വം മുന്നോട്ടുവെയ്ക്കുന്നത്.
സൈബര്‍ സുരക്ഷാരംഗത്തെ അതിവേഗവെല്ലുവിളികളെ നേരിടാന്‍ കമ്പനികള്‍ക്ക് സാങ്കേതികവിദ്യയിലും വൈദഗ്ധ്യത്തിലും ഇന്റലിജന്‍സിലും ആനുപാതികലാഭത്തോടെയുള്ള മേല്‍ക്കൈ വേണം. ഇവിടെയാണ്േ തഡ് പാര്ട്ടിസുരക്ഷാസേവനദാതാക്കളുടെ, പ്രത്യേകിച്ച് മാനേജ്ഡ്സെക്യൂരിറ്റി സര്‍വീസ് പ്രൊവൈഡര്‍മാരുടെ (എംഎസ്എസ്പി) സേവനം പ്രധാനമാകുന്നത്. സൈബര്‍പ്രൂഫിന്റെ ഫലാധിഷ്ഠിതവും (ഔട്ട്കം-ബേസ്ഡ്) വാണിജ്യമാതൃകയിലുള്ളതുമായ എംഎസ്എസ് സേവനങ്ങള്‍ ഈ മൂന്ന് ഘടകങ്ങളും കണക്കിലെടുക്കുന്നതാണ്.
ഉന്നതതല മാനേജ്മെന്റിന്റെ പ്രതീക്ഷകള്ക്കനുസൃതമായാണ്അതിന്റെ പ്രവര്‍ത്തനം. ബാങ്കിങ്ങ്, ഇന്‍ഷുറന്‍സ്, ഹെല്‍ത്ത്കെയര്‍, ട്രാവല്‍, ട്രാന്സ്പോര്ട്ടേഷന് മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് സൈബര്പ്രൂഫിനെ ഷോര്‍ട്ട് ലിസ്റ്റ്ചെയ്യാമെന്നുംഅതിലൂടെ കമ്പനി ബോര്‍ഡും മാനേജ്മെന്റും ഉപയോക്താക്കളും പ്രതീക്ഷിക്കുന്ന ഫലം കൈവരിക്കാമെന്നും റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നുണ്ട്.
ലോകത്തെ വന്‍കിട സ്ഥാപനങ്ങള്‍ക്ക് സമഗ്രമായ സൈബര്‍ സുരക്ഷാ പ്ലാറ്റ്ഫോമും മിറ്റിഗേഷന്‍ സേവനങ്ങളും ഒരുക്കുകയും അവ പരിപാലിക്കുകയുംചെയ്യുന്നതിലൂടെസുരക്ഷിതമായഡിജിറ്റല്ആവാസവ്യവസ്ഥയാണ്സൈബര്പ്രൂഫ്ഉറപ്പു നല്‍കുന്നത്.മൈക്രോസോഫ്റ്റ്അസ്യൂര്സെന്റിനെല് എസ്ഐഇഎംഉള്പ്പെടെആഭ്യന്തരവും ബാഹ്യവുമായ ഉപയോക്തൃഡാറ്റഉറവിടങ്ങളില് നിന്നുള്ളസെക്യൂരിറ്റിഅലര്ട്ടുകള്, സംശയാസ്പദ ഈവന്റുകള്‍ എന്നിവ സൈബര്‍പ്രൂഫ് നിരന്തരം നിരീക്ഷിക്കുന്നു. ഒരേസമയം ക്ലൗഡിലുംഓണ്- പ്രിമൈസിലും ഉയര്‍ന്നുവരുന്ന സുരക്ഷാവെല്ലുവിളികളെ അതിവേഗംകണ്ടെത്തുന്നു.
ഐഎസ് ജി അംഗീകാരം ലഭിച്ചതില്‍ അതിയായ ആഹ്ളാദമുണ്ടെന്ന് സൈബര്പ്രൂഫ്ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും യുഎസ് ടി ഗ്ലോബല്‍ചീഫ് ഇന്‍ഫൊര്‍മേഷന്‍ സെക്യൂരിറ്റി ഓഫീസറുമായ (സിഐഎസ്ഒ) ടോണിവെല്ലാക്ക അഭിപ്രായപ്പെട്ടു. ഉപയോക്താക്കളുടെ സൈബര്‍സുരക്ഷാ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരംകണ്ടെത്തുന്നതിലുള്ള മേല്‍ക്കൈ, വ്യത്യസ്തമായ ശേഷികള്‍ മുന്നോട്ടുവെയ്ക്കുന്നതിലെ പ്രാഗത്ഭ്യം എന്നിവയ്ക്കുള്ള സാക്ഷ്യപത്രമാണ് ഈ അംഗീകാരമെന്ന് അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെവരും തലമുറ എംഎസ്എസ്സേവനങ്ങളിലൂടെയാണ് കമ്പനി ഈ രംഗത്ത്ചുവടുറപ്പിച്ചിട്ടുള്ളത്. ഹൈജീനുമായി ബന്ധപ്പെട്ട സെക്യൂരിറ്റിസേവനങ്ങളോടൊപ്പം വള്‍നറബിലിറ്റി മാനേജ്മെന്റ്, ഓട്ടോമേറ്റഡ്റസ്പോണ്സുകള്, ഡിജിറ്റല്‍ ഫോറന്‍സിക്സ്, ത്രെട്ട്ഹണ്ടിംഗ് എന്നിവയും ഇതില്‍ ഉള്‍പ്പെടും. സ്ഥാപനത്തില്‍ നിലവിലുള്ള സുരക്ഷാടീമുകളുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ച്, പരസ്പര പൂരകമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെയ്ക്കുന്ന സഹ-ഡെലിവറിമോഡലാണ്സൈബര്പ്രൂഫ്മുന്നോട്ടുവെയ്ക്കുന്നത്.
സൈബര്‍ വെല്ലുവിളികളില്‍ അതിവേഗം പൂര്‍വസ്ഥിതി പ്രാപിക്കാനും അപകടങ്ങള്‍ ബിസിനസിനെ ഒരുതരത്തിലും ബാധിക്കാതിരിക്കാനും പര്യാപ്തമായ സേവനങ്ങളിലൂടെ സ്ഥാപനങ്ങളെ ശാക്തീകരിക്കുന്നതിലുള്ള കമ്പനിയുടെ മികവാണ് റിപ്പോര്‍ട്ടില്‍ എടുത്തു പറയുന്നതെന്ന് സൈബര്‍പ്രൂഫ് പ്രസിഡണ്ട് യുവാള്‍ വോള്മാന് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: