Categories: Social Trend

കോണ്‍ഗ്രസ് നല്‍കിയത് 10 ലക്ഷത്തിന്റെ ചെക്ക് ; അക്കൗണ്ടില്‍ ഉള്ളത് മൂന്നേ മുക്കാല്‍ ലക്ഷമെന്ന് സൈബര്‍ സഖാവ്; സോഷ്യല്‍മീഡിയയില്‍ പോര്‍വിളി

അക്കൗണ്ടില്‍ 2020 മെയ് 5 നും അതിനു മുന്‍ തീയതികളിലും ഇപ്പോഴും ചെക്ക് തുകയേക്കാള്‍ വളരെ കൂടുതല്‍ തുക ഉണ്ടെന്നും വ്യാജ പ്രചരണം നടത്തിയതിനു ഉടന്‍ തന്നെ ആലപ്പുഴ ജില്ല പോലീസ് സൂപ്രണ്ടിനു പരാതി നല്‍കുമെന്നും വ്യക്തമാക്കി ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം. ലിജു മറുപടി നല്‍കി.

Published by

ആലപ്പുഴ: ഇതരതൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാനുള്ള യാത്രാക്കൂലി ഏറ്റെടുക്കാമെന്ന ആലപ്പുഴ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ വാഗ്ദാനം ജില്ലാ കളക്ടര്‍ എം.അഞജന നിരസിച്ച സംഭവം വിവാദമായിരുന്നു. എന്നാല്‍, ഇപ്പോള്‍ കോണ്‍ഗ്രസ് നല്‍കിയ ചെക്ക് സംബന്ധിച്ച വിവരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ സിപിഎം-കോണ്‍ഗ്രസ് സൈബര്‍ പോര്‍ വിളിക്ക് വഴിയൊരുക്കിയിരിക്കുയാണ്.  ആലപ്പുഴയില്‍ നിന്നുമുള്ള തൊഴിലാളികളെ മടക്കി അയക്കുന്നതിനായി 10 ലക്ഷം രൂപയാണ് ഡി.സി.സി വാഗ്ദാനം ചെയ്തത്.

എന്നാല്‍, ചെക്ക് ഡേറ്റായ 05-05-2020ന് കാത്തലിക്ക് സിറിയന്‍ ബാങ്കിന്റെ ആലപ്പുഴ മുല്ലക്കല്‍ ശാഖയിലെ അക്കൗണ്ട് ഹോള്‍ഡര്‍ 000104047396195001 എന്ന അക്കൗണ്ടില്‍ ലഭ്യമായ ലഡ്ജര്‍ ബാലന്‍സ് മൂന്നു ലക്ഷത്തി എണ്‍പത്തിയാറായിരം രൂപയാണ്. ചെക്ക് എഴുതിയിരിക്കുന്നത് പത്തു ലക്ഷത്തി അറുപതിനായിരത്തി ഇരുന്നൂറ് രൂപയ്‌ക്കുമെന്നുമാണ് ബീന സണ്ണി എന്ന സൈബര്‍ സഖാവ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. ഈ പോസ്റ്റ് സിപിഎം പ്രവര്‍ത്തകര്‍ വ്യാപകമായ പ്രചരിപ്പിക്കുകയായിരുന്നു. ഇതോടെ, ഈ പറഞ്ഞിരിക്കുന്ന ബാങ്ക് അക്കൗണ്ട് ആലപ്പുഴ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ അക്കൗണ്ടാണെന്നും. ഈ അക്കൗണ്ടില്‍ 2020 മെയ് 5 നും അതിനു മുന്‍ തീയതികളിലും ഇപ്പോഴും ചെക്ക് തുകയേക്കാള്‍ വളരെ കൂടുതല്‍ തുക ഉണ്ടെന്നും വ്യാജ പ്രചരണം നടത്തിയതിനു ഉടന്‍ തന്നെ ആലപ്പുഴ ജില്ല പോലീസ് സൂപ്രണ്ടിനു പരാതി നല്‍കുമെന്നും വ്യക്തമാക്കി ആലപ്പുഴ ഡിസിസി പ്രസിഡന്റ് എം. ലിജു മറുപടി നല്‍കി. എന്നാല്‍, ഏതു നിയമനടപടിയും നേരിടാന്‍ തയാറാണെന്നും മുന്നോട്ടു പോകാനും സൈബര്‍ സഖാവ് വെല്ലുവിളിച്ചതിനു ലിജു മറുപടി നല്‍കിയില്ല. ഈ പോസ്റ്റിനു താഴെ സിപിഎം-കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പോര്‍വിളിയും അസഭ്യവര്‍ഷവും ചേരിതിരിഞ്ഞു നടക്കുകയാണ്.  

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by

Recent Posts