ന്യൂദല്‍ഹി: കൂടുതല്‍ അണുബാധയുള്ള പ്രദേശങ്ങളില്‍ അതിവേഗത്തിലുള്ള രാസവസ്തു രഹിത അണുനശീകരണത്തിനായി ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്മെന്റ് ഓര്ഗനൈസേഷന് (ഡിആര്‍ഡിഒ) അള്‍ട്രാ വയലറ്റ് (യുവി) അണുനാശിനി ടവര്‍ വികസിപ്പിച്ചു.
‘യുവി ബ്ലാസ്റ്റര്‍’ എന്നാണ് പേരു നല്‍കിയിരിക്കുന്നത്. ഗുരുഗ്രാമിലെ ന്യൂ ഏജ് ഇന്‍സ്ട്രുമെന്റ്സ് ആന്‍ഡ് മെറ്റീരിയല്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സഹായത്തോടെ ഡിആര്‍ഡിഒയുടെ ഡല്‍ഹി ആസ്ഥാന ലബോറട്ടറി ആയ ലേസര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി സെന്ററാണ് രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്.
രാസവസ്തുക്കള്‍ ഉപയോഗിച്ച് അണുനശീകരണം ചെയ്യാന്‍ കഴിയാത്ത ഇലക്ട്രോണിക് ഉപകരണങ്ങള്‍, കമ്പ്യൂട്ടറുകള്‍, ലബോറട്ടറികളിലെയും ഓഫീസുകളിലെയും മറ്റ് അനുബന്ധ ഉപകരണങ്ങള്‍ എന്നിവ പോലുള്ളവയുടെ ഉപരിതലങ്ങളില്‍ അണുനശീകരണത്തിന് യുവി ബ്ലാസ്റ്റര്‍ ഉപയോഗിക്കാം. വിമാനത്താവളങ്ങള്‍, ഷോപ്പിംഗ് മാളുകള്‍, മെട്രോകള്‍, ഹോട്ടലുകള്‍, ഫാക്ടറികള്‍, ഓഫീസുകള്‍ മുതലായ സ്ഥലങ്ങളിലും ഇത് ഫലപ്രദമാണ്. ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍ എന്നിവ വഴി വൈഫൈ ലിങ്ക് ഉപയോഗിച്ച് വിദൂരത്തു നിന്ന് യുവി ഏരിയ സാനിറ്റൈസര്‍ ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: