വാഷിങ്ടണ്‍ : യുഎസില്‍ നിലവില്‍ നടപ്പാക്കിയിട്ടുള്ള നിയന്ത്രണങ്ങള്‍ നീക്കി വിപണി സജീവമാകുമ്പോള്‍ കോവിഡ് ബാധയേറ്റ് കൂടുതല്‍ ആളുകള്‍ മരിച്ചേക്കാെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫീനിക്സില്‍ മാസ്ക് നിര്‍മാണ ഫാക്ടറിയില്‍ സന്ദര്‍ശനം നടത്തവേ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചതാണ് ഇക്കാര്യം.
ലോക്ഡൗണ്‍ തുടങ്ങിയ ശേഷം ആദ്യമായി ട്രംപ് നടത്തുന്ന പ്രധാന യാത്രയായിരുന്നു അരിസോണയിലേക്കുള്ളത്. സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങളില്‍ ഇളവു നല്കുമ്പോഴും സമ്പദ് വ്യവസ്ഥ വീണ്ടും തുറന്നു കൊടുക്കുമ്പോഴും അത് കോവിഡ് മരണനിരക്കു കൂട്ടാനിടയില്ലേ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചിലത് ഉണ്ടാകാന്‍ ഇടയുണ്ട് പക്ഷേ നമ്മുടെ രാജ്യം തുറക്കണം എന്ന മറുപടിയാണ് ട്രംപ് നല്‍കിയത്. ജനങ്ങളെ വീടുകളിലോ അല്ലെങ്കില്‍ അപ്പാര്‍ട്മെന്റുകളിലോ പൂട്ടിയിടുകയല്ല. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ നടപടിയെന്നും ട്രംപ് അറിയിച്ചു.
അതേസമയം യുഎസില്‍ തന്നെ സ്ഥിതിഗതികള്‍ ഭയനാകമായിരിക്കേ മാസ്ക് ധരിക്കാതെയാണ് ട്രംപ് ഫാക്ടറി സന്ദര്‍ശനത്തിന് എത്തിയത്. കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകള്‍ പ്രകാരം 124570 പേര് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. 71148 പേര് മരണമടയുകയും ചെയ്തിട്ടുണ്ട്. മരണ സംഖ്യ യുഎസില്‍ ഒരു ലക്ഷം കടന്നേക്കാം എന്നാണ് വിദഗ്ധ സമിതികള്‍ വിലയിരുത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: