കാസര്‍കോട്: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കാന്‍ ഇറക്കിയ ഓര്ഡിനെന്സിനെതിരെയും സര്‍ക്കാര്‍ കരിനിയമത്തിലും പ്രതിഷേധിച്ച് കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎം എസ്)നേതൃത്വത്തില്‍ ജീവനക്കാര്‍ കാസര്‍കോട് ഡിപ്പോക്ക് മുന്നില്‍ പ്രതിഷേധിച്ചു.
പരിപാടി ബിഎംഎസ് ജില്ല പ്രസിഡന്റ് അഡ്വക്കേറ്റ് പി.മുരളിധരന് ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ അഞ്ച് വര്‍ഷമയി കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പള പരിഷ്കരണമോ ഡിഎയോ അനുവദിക്കാതെ ചോദിക്കുമ്പോള്‍ നഷ്ടക്കണക്കുകള്‍ നിരത്തിയ സര്‍ക്കാര്‍ കൊറോണയുടെ പേരു പറഞ്ഞ് ഓര്‍ഡിനന്‍സിലൂടെ ജീവനക്കാരുടെ പിച്ച ചട്ടിയില്‍ കൈയ്യിട്ടുവാരി ജീവനക്കാരെ മുഴുപട്ടിണിയിലാക്കുന്ന ഈ നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പരിപാടിയില്‍ കെഎസ്ടിഎംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി കെ മണികണ്ഠന്, ജില്ല സെക്രട്ടറി കെ.വി.ഗിരീഷ്, യൂണിറ്റ് സെക്രട്ടറി എം.പ്രവീണ്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: