അതാത് രാജ്യങ്ങളില്‍ കൊറോണ പരിശോധന നടത്തി നെഗറ്റീവ് ആണെന്ന ഫലം സമര്‍പ്പിക്കണം. വിമാനത്തില്‍ കയറും മുന്‍പ് തെര്‍മല്‍ സ്ക്രീനിങ്. വിമാനത്തില്‍ രോഗലക്ഷണം കാണിച്ചാല്‍ ഐസൊലേറ്റ് ചെയ്യാന്‍ ക്രമീകരണം.നാട്ടിലെത്തിയാല്‍ 14 ദിവസം സംസ്ഥാന സര്‍ക്കാരിന്റെ ക്വാറന്റൈനില്‍ കഴിയണം. ഇവിടെ വീണ്ടും കൊറോണ പരിശോധന. നെഗറ്റീവ് ആണെങ്കില്‍ മാത്രം വീടുകളിലേക്ക് വിടും. വീടുകളില്‍ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈന്. വിദേശത്തുനിന്നുള്ള യാത്രയ്ക്കിടയില്‍ രോഗം മറ്റാരില്‍ നിന്നെങ്കിലും പകരാനുള്ള സാധ്യത അടക്കമുള്ള റിസ്ക്ക് സ്വയം ഏറ്റെടുക്കണം.
ആദ്യ ആഴ്ചയില്‍ വിവിധ ലോകരാജ്യങ്ങളില്‍ നിന്ന് 63 സര്‍വീസുകളാണ് എയര്‍ ഇന്ത്യ നടത്തുന്നത്. ഇതില്‍ 13 എണ്ണം കേരളത്തിലെ വിമാനത്താവളങ്ങളിലേക്കാണ്. നാളെ അബുദാബിയില്‍ നിന്നും ദോഹയില്‍ നിന്നും കൊച്ചിയിലും ദുബായ്യില് നിന്നും ദോഹയില്‍ നിന്നും കോഴിക്കോട്ടുമാണ് മലയാളികളെ എത്തിക്കുക.
പ്രവാസികളെ തിരികെ എത്തിക്കാന്‍ നാല് നാവികസേനാ യുദ്ധക്കപ്പലുകളും അറബിക്കടലിലൂടെ ഗള്‍ഫ് രാജ്യങ്ങളിലേക്ക് തിരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: