ന്യൂദല്‍ഹി: കൊറോണ വൈറസിനെതിരേയുള്ള പോരാട്ടത്തില്‍ ദേശീയ കേഡറ്റ് കോര്‍പ്സിനെ (എന്‍സിസി) അഭിനന്ദിച്ച് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഇന്ന് എന്‍സിസിയുടെ 17 ഡയറക്ടറേറ്റുമായുള്ള വീഡിയോ കോണ്‍ഫറന്‍സിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. എന്‍സിസിയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ അവലോഹനം ചെയ്തതായി വൃത്തങ്ങള്‍ പറഞ്ഞു.
കൊറോണ കാലത്ത് നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ട് പൊതുജനത്തെയും അതിലൂടെ ഭരണകൂടത്തെയും എന്‍സിസി കേഡറ്റുകള്‍ സഹായിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അവര്‍ നിര്‍ണായക പങ്കാണ് വഹിക്കുന്നത്. വൈറസ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ അവരുടെ പങ്കാളിതത്തിനും സംഭാവനയ്ക്കും ഞാന്‍ അവരെ അഭിനന്ദിക്കുന്നുവെന്ന് രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.
മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി എന്‍സിസിയുടെ വിപുലീകരണത്തെക്കുറിച്ച് കഴിഞ്ഞദിവസം പ്രതിരോധ മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. അതിര്‍ത്തിയിലും തീരപ്രദേശങ്ങളിലും എന്‍സിസിയുടെ ഉന്നമനത്തിനായി നിരവധി വിഷയങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തതായി അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: