ഇടുക്കി: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഓറഞ്ച് സോണ്‍ ആയി പ്രഖ്യാപിച്ചിരിക്കുന്ന ഇടുക്കി ജില്ലയില്‍ നിലവിലുള്ള നിയന്ത്രണങ്ങളും ഇളവുകളും ചുവടെ ചേര്‍ക്കുന്നു. ഇതില്‍ പറഞ്ഞിരിക്കുന്ന ഇളവുകള്‍ ജില്ലയില്‍ ഹോട്ട്സ്പോട്ട് ആയി പ്രഖ്യാപിച്ചിരിക്കുന്ന പ്രദേശങ്ങളില്‍ ബാധകമായിരിക്കുന്നതല്ല.
1. ആളുകള്‍ കൂട്ടം കൂടുന്ന യാതൊരു പരിപാടികളും ജില്ലയില്‍ അനുവദിക്കില്ല.
2. വിദ്യാഭ്യാസ സ്ഥാപനങ്ങളും, പരിശീലന കേന്ദ്രങ്ങളും, ആരാധനാലയങ്ങളും പ്രവര്‍ത്തിക്കുവാന്‍ പാടില്ല.
3. സിനിമ തീയേറ്റര്‍, ഷോപ്പിങ് മാള്‍, ജിംനേഷ്യം,
പാര്‍ക്ക്, ആഡിറ്റോറിയം എന്നിവ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടില്ല.
4. ഞായറാഴ്ച ദിവസങ്ങളില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ ആയിരിക്കും. ഉച്ചകഴിഞ്ഞ് ഭക്ഷണം ഹോട്ടലുകള്‍ക്ക് പാഴ്സലായി നല്‍കാം.
5. അത്യാവശ്യമായ കാര്യങ്ങള്‍ക്കല്ലാതെ പൊതുസ്ഥലത്തേക്ക് അളുകളെ അനുവദിക്കില്ല.
6. ബസ്, ഓട്ടോറിക്ഷ എന്നിവയിലുള്ള പൊതുഗതാഗതം പൂര്‍ണ്ണമായി നിരോധിച്ചിട്ടുള്ളതാണ്.
7. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. എസി പ്രവര്‍ത്തിപ്പിക്കുന്നത് കഴിവതും ഒഴിവാക്കണം.
8. ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര അനുവദിക്കുന്നതല്ല. എന്നാല്‍ വളരെ അത്യാവശ്യ സാഹചര്യങ്ങളില്‍ കുടുംബാഗങ്ങള്‍ ഒന്നിച്ച് പോകുന്നത് അനുവദിക്കും.
9. മാളുകള്‍, മദ്യഷാപ്പുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, ബ്യൂട്ടി സ്പാ, ജുവലറി, ഒന്നിലധികം നിലകളിലുള്ള ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ എന്നിവ ജില്ലയില്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ പാടില്ല.
10. വിവാഹ/ മരണാനന്തര ചടങ്ങുകളില്‍ ഇരുപതിലധികം ആളുകള്‍ പങ്കെടുക്കുന്നത് അനുവദിക്കില്ല.
11. ക്രമ നം. 9 പ്രകാരമുള്ള സ്ഥാപനങ്ങള്‍ ഒഴികെ ഷോപ്പ് & എസ്റ്റാബ്ലിഷ്മെന്റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് രാവിലെ 7 മണി മുതല്‍ വൈകിട്ട് 5 മണി വരെ തുറന്ന് പ്രവര്‍ത്തിക്കാവുന്നതാണ്. പരമാവധി കുറച്ച് ജീവനക്കാരെ ഉള്‍പെടുത്തി ആയിരിക്കണം ഈ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത്.
12. ഭക്ഷണശാലകളില്‍
പാഴ്സല്‍ സര്‍വീസ് മാത്രമാണ് അനുവദിച്ചിരിക്കുന്നത്.
13. റോഡുകള്‍, ജലസേചന പദ്ധതികള്‍, കെട്ടിടങ്ങള്‍ തുടങ്ങിയവയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സാമൂഹികം അകലം പാലിച്ച്, പ്രതിരോധനടപടികള്‍ സ്വീകരിച്ച് നടത്താവുന്നതാണ്.
14. പരമാവധി 50% ജീവനക്കാര്‍/ തൊഴിലാളികളെ ഉള്‍പെടുത്തി തോട്ടങ്ങള്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്.
15. എല്ലാവിധ കാര്‍ഷിക പ്രവര്‍ത്തനങ്ങളും ഏറ്റവും കുറവ് തൊഴിലാളികളെ ഉള്‍പെടുത്തി നടത്താവുന്നതാണ്.
16. എല്ലാവിധ ചരക്ക് നീക്കങ്ങളും അനുവദിക്കുന്നതാണ്.
17. പോസ്റ്റ് ഓഫീസ്, ബാങ്കുകള്‍, ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവക്ക് സാമൂഹിക അകലം പാലിച്ച്, സുരക്ഷാമുന്‍കരുതലുകള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്.
18. 50% ജീവനക്കാര്‍ മാത്രമായി ഐറ്റിയും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കാവുന്നതാണ്.
19. ഇലക്ട്രിക്കല്‍, ഐറ്റി സംബന്ധമായ അറ്റകുറ്റപ്പണികള്‍ ചെയ്യുന്നവര്‍, പ്ലംബര്‍മാര്‍, കാര്‍പ്പന്റര്‍മാര്‍ എന്നിവര്‍ക്ക് പ്രവര്‍ത്തിക്കാവുന്നതാണ്.
20. വീട്ടുജോലികള്‍ ചെയ്യുന്നവര്‍, ഹോം മെയ്ഡുകള്‍ എന്നിവര്‍ക്ക് ഒരു ഭവനത്തില്‍ മാത്രം ജോലി ചെയ്യാവുന്നതാണ്.
21. മുഖാവരണം ധരിച്ചും, ശാരീരിക അകലം പാലിച്ചും പ്രഭാത സവാരിയും ജോഗിങ്ങും അനുവദിക്കുന്നു.
22. വൈകിട്ട് 7.30 മുതല്‍ രാവിലെ ഏഴുവരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണമുണ്ടായിരിക്കുന്നതാണ്.
23. ആവശ്യ സര്‍വീസുകള്‍ അല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ എ, ബി വിഭാഗത്തിലുള്ള 50% ജീവനക്കാരെയും സി, ഡി വിഭാഗത്തിലുള്ള 33% ജീവനക്കാരെയും ഉള്‍പെടുത്തി മെയ് 17 വരെ പ്രവര്‍ത്തിക്കുന്നതാണ്. ശനിയാഴ്ച ദിവസം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ലോക്ക് ഡൗണ്‍ അവസാനിക്കുന്നതുവരെ അവധി ആയിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: