ബ്രസ്സല്‍സ്: കൊറോണ(കൊവിഡ് 19) വൈറസ് വ്യാപനത്തിന് കാരണം ചൈനയാണെന്ന് ആവര്‍ത്തിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് പിന്നാലെ വിവിധ രാജ്യങ്ങള്‍ കൂടി അതേ നിലപാടുമായി രംഗത്ത്. കൊറോണ വൈറസ് ഉത്ഭവത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ഓസ്ട്രേലിയ ആവശ്യപ്പെട്ടപ്പോള്‍ ചൈനീസ് ടെക് ഭീമന്മാരായ വാവെയെ ക്ഷണിക്കുന്നതില്‍ പുനരാലോചന നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ജര്‍മനിയും ബ്രിട്ടനും.
വംശീയ പരാമര്‍ശത്തെ തുടര്‍ന്ന് ഫ്രാന്‍സ്, കസാഖിസ്ഥാന്‍, നൈജീരിയ, കെനിയ, ഉഗാണ്ട, ഘാന തുടങ്ങിയ രാജ്യങ്ങള്‍ ചൈനീസ് അംബാസഡര്‍മാരെ വിളിച്ചുവരുത്തിയിരുന്നു. ജര്‍മനിയില്‍ കൊവിഡ് വ്യാപിച്ചതിന് 160 ബില്ല്യണ്‍ ഡോളര്‍ ചൈനയില്‍ നിന്ന് ആവശ്യപ്പെടണമെന്ന് ജര്‍മന്‍ പത്രം അഭിപ്രായപ്പെട്ടിരുന്നു. അമേരിക്കന്‍ ഇന്റലിജന്റ്സ് വിഭാഗത്തിന്റെ അഭിപ്രായം തള്ളിയാണ് പ്രസിഡന്റ് ട്രംപ് ചൈനക്കെതിരെ നിലപാട് ആവര്‍ത്തിച്ചത്. വൈറസ് ഉത്ഭവം വുഹാനിലെ ലാബാണെന്ന് തന്നെയാണ് ട്രംപിന്റെ വാദം. മതിയായ തെളിവുണ്ടെന്നും അന്വേഷണത്തിന് അനുമതി നല്‍കണമെന്നും ട്രംപ് ആവര്‍ത്തിച്ചു.
വൈറസ് വ്യാപനത്തിന്റെ തുടക്കത്തില്‍ ചൈന നിഷ്ക്രിയമായതാണ് ലോകമാകെ രോഗം വ്യാപിക്കാന്‍ കാരണമെന്നാണ് മുന്‍നിര രാജ്യങ്ങളുടെയും അഭിപ്രായം.
കൊവിഡ് വ്യാപനത്തില്‍ മറ്റ് രാജ്യങ്ങളുടെ വിമര്‍ശനം ചൈന പ്രതീക്ഷിച്ചിരുന്നില്ല. രാജ്യത്തെ രോഗവ്യാപനം നിയന്ത്രിണ വിധേയമായ ശേഷം മെഡിക്കല്‍ ഉപകരണങ്ങള്‍ കയറ്റി അയക്കുന്നത് വിമര്‍ശനം കുറക്കുമെന്നായിരുന്നു ചൈനയുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: