മുംബൈ: ജിയോയില്‍ 5,655.75 കോടി രൂപയുടെ ഓഹരി വാങ്ങാനൊരുങ്ങി അമേരിക്കന്‍ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ സില്‍വര്‍ ലേക്ക്. റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം ഏപ്രിലില്‍ റിലയന്‍സ് ജിയോയുടെ 9.99% ഓഹരി ഫേയ്സ്ബുക്ക് സ്വന്തമാക്കിയതിനു പിന്നാലെയാണ് സില്‍വര്‍ ലേക്ക് എത്തിയിരിക്കുന്നത്.
രാജ്യത്തെ ജനങ്ങള്‍ക്ക് പ്രയോജനപെടുന്ന തരത്തില്‍ സാങ്കേതിക മേഖല വളര്‍ത്തുന്നതിനും പരിവര്‍ത്തനം വരുത്തുന്നത്തിലും സില്‍വര്‍ ലേക്ക് പങ്കാളിയാക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ മുകേഷ് അംബാനി പറഞ്ഞു. സില്‍വര്‍ ലേക്ക് ആഗോളതലത്തില്‍ വിശ്വസ്തത നേടി സ്ഥാപനമാണ്. സാങ്കേതികവിദ്യയിലും ധനകാര്യത്തിലും ഏറ്റവും ആദരണീയരുമാണ് ഇവര്‍. ഇന്ത്യന്‍ ഡിജിറ്റല്‍ സൊസൈറ്റിയുടെ പരിവര്‍ത്തനത്തിനായി അവരുടെ ആഗോള സാങ്കേതിക ബന്ധങ്ങളില്‍ പാടവം പ്രയോജനപ്പെടുത്തുന്നതില്‍ കമ്പനി സന്തോഷിക്കുന്നുവെന്നും അംബാനി വ്യക്തമാക്കി.
ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ കമ്പനികളിലൊന്നാണ് ജിയോ പ്ലാറ്റ്ഫോമുകള്, അവിശ്വസനീയമാംവിധം ശക്തവും സംരംഭകവുമായ മാനേജുമെന്റ് ടീമിന്റെ നേതൃത്വത്തില്‍ ഇവര്‍ വ്യക്തമായ കാഴ്ചപ്പാടുകള്‍ യാഥാര്‍ത്ഥ്യമാക്കുന്നുവെന്ന് നിക്ഷേപത്തെ കുറിച്ച് പ്രതികരിച്ച് സില്‍വര്‍ ലേക്ക് കോ-സിഇഒയും മാനേജിംഗ് പാര്‍ട്ണറുമായ എഗോണ്‍ ഡര്ബന് പറഞ്ഞു.
അസാധാരണമായ പ്രവര്‍ത്തന മികവിലൂടെ കുറഞ്ഞ നിരക്കില്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ബഹുജന ഉപഭോക്താക്കളിലേക്കും ചെറുകിട ബിസിനസ്സുകളിലെക്കും എത്തിക്കാന്‍ ജിയോയ്ക്ക് സാധിച്ചു. ഇവര്‍ വിഭാവന ചെയ്യുന്ന വിപണി സാധ്യതകള്‍ വളരെ വലുതാണെന്നും ജിയോയും റിലയന്‍സ് ഗ്രൂപ്പുമായി സഹകരിച്ച് ജിയോ മിഷന്റെ ഭാഗമായത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 22നാണ് ഫേസ്ബുക്ക് 43,574 കോടി രൂപ ജിയോ പ്ലാറ്റ്ഫോമിലേക്ക് നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചത്. ജിയോ പ്ലാറ്റ്ഫോമിലെ 9.99 ശതമാനം ഓഹരിയിക്ക് തുല്യമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: