തിരുവനന്തപുരം: ജമ്മു കശ്മീരില്‍ ഇന്ത്യന്‍ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മേജറും കേണലുമടക്കം അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക വീരമൃത്യു വരിച്ച സംഭവത്തില്‍ രാജ്യവിരുദ്ധ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതില്‍ ഖേദം പ്രകടിപ്പിച്ച് ഏഷ്യാനെറ്റ് ദല്‍ഹി റിപ്പോര്‍ട്ടര്‍ പി.ആര്.സുനില്‍. കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു സൈനികരെ ഭീകരര്‍ക്ക് വധിക്കാനായെന്നാണ് ഡല്‍ഹിയില്‍ നിന്ന് പി.ആര്. സുനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതേത്തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ പേര് പറയാതെ സുനിലിനെതിരേ രൂക്ഷ പ്രതികരണവുമായി സംവിധായകന് മേജര്‍ രവി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ഇന്ത്യക്കെതിരായ വാര്‍ത്തയാണ് സംപ്രേഷണം ചെയ്തെന്ന് റിപ്പോര്‍ട്ടറുടെ പേര് എടുത്ത് പറഞ്ഞാണ് മേജര്‍ രവി ഫേസ്ബുക്ക് ലൈവില്‍ എത്തിയത്. തുടര്‍ന്നാണ് പൊതുവിലും മേജര്‍ രവിയോടും ഖേദം പ്രകടിപ്പിച്ച് ഫേസ്ബുക്കിലൂടെ സുനില്‍ രംഗത്തെത്തിയത്. പൊതുസമൂഹത്തില്‍ നിന്ന് ഏഷ്യാനെറ്റിനും സുനിലിനും എതിരേ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് മേജര്‍ രവിയുടെ വിമര്‍ശനം ഉയര്‍ന്ന് മണിക്കൂറുകള്‍ക്കം സുനില്‍ ഖേദപ്രകടനം നടത്തുകയായിരുന്നു.
സുനിലിന്റെ വാക്കുകള്‍ ഇങ്ങനെ- ജമ്മുകശ്മീരിലെ ഏറ്റുമുട്ടല്‍ സംബന്ധിച്ച് ഈ റിപ്പോര്‍ട്ടില്‍ ബോധപൂര്‍വ്വമല്ലാത്ത ഒരു വാക്കിന്റെ പിഴവ് സംഭവിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് മുഴുവന്‍ കേട്ടാല്‍ അത് ബോധപൂര്‍വ്വമല്ലെന്ന് വ്യക്തമാകും.ബോധപൂര്‍വ്വമല്ലെങ്കിലും തെറ്റ്, തെറ്റ് തന്നെയാണ്. അത് ഏറ്റുപറയാന്‍ മടിയില്ല. എല്ലാവരെയും പോലെ അതില്‍ വ്യക്തിപരമായി എനിക്കും ദു:ഖമുണ്ട്. പിഴവ് ശ്രദ്ധയില്‍പ്പെടുത്തിയ എല്ലാവര്ക്കും നന്ദി.
കശ്മീരില്‍ നടന്ന ഏറ്റുമുട്ടലില്‍ രണ്ടു സൈനികരെ ഭീകരര്‍ക്ക് വധിക്കാനായെന്നാണ് ഡല്‍ഹിയില്‍ നിന്ന് പി.ആര് സുനില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനെതിരെയാണ് മേജര്‍ രവി രംഗത്തെത്തിയത്. ഇത് സുനിലിന്റെ മനസില്‍ നിന്ന് വന്നതാണ്. രാജ്യസ്നേഹം ഇല്ലാത്തവന്റെ മനസില്‍ നിന്നുതന്നെയാണ് ഈ വാക്കുകള്‍ വന്നത്. ഈ രാജ്യത്ത് നിന്നു കൊണ്ട് തന്നെ ഇവിടുത്തെ ആളുകളുടെ പൈസ തിന്നുകൊണ്ടാണ് ഇവനൊക്കെ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒന്നുങ്കില്‍ സുനിലിന് തലയ്ക്ക് സുഖമില്ല. അല്ലെങ്കില്‍ തെറ്റിയതാണെങ്കില്‍ മാപ്പ് പറയണം. അത് ഇല്ലാത്തടത്തോളം കാലം തന്നെ പോലുള്ള പട്ടാളക്കാര്‍ പ്രതികരിക്കുമെന്ന് മേജര്‍ രവി പറഞ്ഞിരുന്നു.
സിഎഎക്കെതിരെ ദല്‍ഹിയില്‍ മുസ്ലീം തീവ്രവാദികള്‍ നടത്തിയ കലാപത്തിന് അനുകൂലമായി വാര്‍ത്ത നല്കിയ വ്യക്തിയാണ് പിആര്‍ സുനില്‍. ഹിന്ദുക്കള്‍ മുസ്ലീം പള്ളി പൊളിച്ചുവെന്ന് സുനില്‍ വ്യാജവാര്‍ത്ത നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ ദല്‍ഹി കലാപ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ഏഷ്യാനെറ്റ് ന്യൂസിന് സംപ്രേഷണ വിലക്ക് നേരിട്ടിരുന്നു. തുടര്‍ന്ന് വര്‍ഗ്ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന വിധത്തില്‍ വ്യാജ വാര്‍ത്തകള്‍ നല്‍കിയതില്‍ ഏഷ്യാനെറ്റ് ന്യൂസ് ഉന്നത വൃത്തങ്ങള്‍ കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം മുമ്പാകെ നിരുപാധികം മാപ്പപേക്ഷ നടത്തിയാണ് വിലക്കില്‍ നിന്നും തലയൂരിയതെന്ന് വിവരാവകാശ രേഖകള്‍ പുറത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: