ന്യൂദല്‍ഹി: ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികളെ അതിഥി തൊഴിലാളികളെന്ന് വിശേഷിപ്പിക്കുകയും വാര്‍ത്താസമ്മേളനത്തിലടക്കം അവര്‍ക്കുള്ള കരുതലിന്റെ കഥകള്‍ പറയുകയും ചെയ്ത പിണറായി സര്‍ക്കാരിന്റെ യഥാര്‍ത്ഥ മുഖം പുറത്ത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം പ്രകാരം ഏര്‍പ്പെടുത്തിയ ശ്രമിക് തീവണ്ടികളില്‍ യാത്ര ചെയ്യാനുള്ള പണം ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നു പിടിച്ചു വാങ്ങിയത് കേരളം അടക്കം മൂന്നു സംസ്ഥാനങ്ങള്‍. കേരളത്തെ കൂടാതെ, ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യം ഭരിക്കുന്ന മഹാരാഷ്ട്ര, കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളാണ് ചുരുങ്ങിയ തുക തൊഴിലാളികളില്‍ നിന്ന് പിരിച്ചുവാങ്ങിയത്. തൊഴിലാളികളില്‍ നിന്ന് ടിക്കറ്റിന് പണം വാങ്ങുന്നത് അവസാനിപ്പിക്കണമെന്നും കോണ്‍ഗ്രസ് കമ്മറ്റികള്‍ പണം പിരിച്ചു അവര്ക്ക്ന നല്‍കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നേരത്തേ പ്രതികരിച്ചിരുന്നു. ഇതു സംബന്ധിച്ച വിഷയം വിവാദമായതോടെയാണു റെയ്ല്‍വേ മന്ത്രാലയം വിഷയത്തില്‍ വ്യക്തതയുമായി രംഗത്തെത്തിയത്.
ശ്രമിക് ട്രെയ്നുകളിലെ ടിക്കറ്റുകള്‍ക്ക് ഏതാണ്ട് അമ്പതു ശതമാനം സബ്സിഡിയാണ് കേന്ദ്ര റെയ്ല്‍വേ മന്ത്രാലയം നല്‍കുന്നത്. ശ്രമിക് ട്രെയ്നുകലിലെ ഒരു ടിക്കറ്റും റെയ്ല്‍വേ വില്‍ക്കുന്നില്ല. എല്ലാം അതാതു സംസ്ഥാനങ്ങളെ ഏല്‍പ്പിക്കുകയാണ്. സംസ്ഥാന സര്‍ക്കാരുകളാണ് തൊഴിലാളികളെ തെരഞ്ഞെടുക്കുന്നതും ടിക്കറ്റിന് പണം വാങ്ങുന്നതും. കേരളവും മഹാരാഷ്ട്രയും രാജസ്ഥാനും മാത്രമാണ് തൊഴിലാളികളില്‍ ബാക്കി നല്‍കേണ്ട തുക പരിച്ചെടുത്തത്. തൊഴിലാളികള്‍ നല്‍കേണ്ട തുക മറ്റെല്ലാം സംസ്ഥാനസര്‍ക്കാരുകളും വഹിക്കുകയായിരുന്നു. ഇതോടെയാണ് പിണറായി സര്‍ക്കാരിന്റെ കരുതലിന്റെ മുഖംമൂടി അഴിഞ്ഞുവീണത്. ബിജെപി ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളും തൊഴിലാളികളെ പൂര്‍ണമായും സൗജന്യമാണ് സ്വദേശത്തേക്ക് മടക്കി അയച്ചത്.
മധ്യപ്രദേശ് പോലെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികളുടെ ടിക്കറ്റ് നിരക്ക് പൂര്‍ണമായും വഹിക്കുന്നുണ്ടെന്നും ഈ മാതൃക കോണ്‍ഗ്രസ്, സിപിഎം, മറ്റു പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും സ്വീകരിക്കാവുന്നതാണെന്നും ബിജെപി വക്താവ് സന്ദീപ് ജി. വാര്യരും ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഒരു ട്രെയിനിലെ 1200 ടിക്കറ്റുകള്‍ റെയില്‍വേ നേരിട്ട് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരാണ് ടിക്കറ്റുകള്‍ യാത്രക്കാര്‍ക്ക് നല്‍കുന്നത്.
റെയില്‍വേ സ്റ്റേഷനുകളില്‍ ടിക്കറ്റ് വില്പന ഉണ്ടാവില്ല എന്നും റെയില്‍വേ അറിയിച്ചിട്ടുണ്ട്. എന്നാല്‍ അന്യസംസ്ഥാന തൊഴിലാളികളില്‍ നിന്ന് കേരളം അനധികൃതമായി പണം പിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇത് നിയമവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: