വാഷിങ്ടണ്‍: അമേരിക്കയില്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം ഒരു ലക്ഷത്തിലെത്തിയേക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മരണസംഖ്യ എഴുപതിനായിരമാകുമെന്ന പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്കു ശേഷമാണ് ഇത് വീണ്ടുമുയരുമെന്ന് ട്രംപ് പറയുന്നത്.
രണ്ടു ലക്ഷം പേര് അമേരിക്കയില്‍ മരിക്കുമെന്നായിരുന്നു കൊറോണ വൈറസ് ദൗത്യ സേനയുടെ പ്രാഥമിക കണക്കുകള്‍. എന്നാല്‍, അമേരിക്കന്‍ ജനതയുടെ ദ്രുതഗതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയും ധീരതയിലൂടെയും ആയിരങ്ങളെ രക്ഷിക്കാനായെന്നും മരണസംഖ്യ ഒരു ലക്ഷത്തിലൊതുക്കാനാകുമെന്നും ട്രംപ് പറഞ്ഞു.
അതേസമയം, കൊറോണ വൈറസ് വ്യാപനം കൈകാര്യം ചെയ്തതില്‍ വീഴ്ചപറ്റിയ ചൈനയ്ക്കെതിരെ ഇറക്കുമതി തീരുവ ചുമത്തുന്നത് പരിഗണനയിലെന്നും ട്രംപ് കഴിഞ്ഞ ദിവസം ആവര്‍ത്തിച്ചു. തീരുവ ചുമത്തുന്നത് തീര്‍ച്ചയായും പരിഗണനയിലുണ്ട്. ചൈനയുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ ആലോചനയിലാണ്. സംഭവിച്ചതൊന്നും സന്തോഷകരമല്ല. ലോകം മുഴുവനുമുള്ള 182 രാജ്യങ്ങള്‍ മോശം സാഹചര്യത്തിലായി. അതേക്കുറിച്ച്് ഒത്തിരി സംസാരിക്കാനുണ്ട്, ട്രംപ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: