കോഴിക്കോട്: വലിയങ്ങാടി തങ്ങള്‍സ് റോഡില്‍ കഴിയുന്ന പതിനഞ്ച് ഇതര ജില്ല-സംസ്ഥാന തൊഴിലാളികള്‍ക്ക് ലോഡ്ജ് ഉടമ ഭക്ഷണം നല്‍കുമെന്നാണ് പറഞ്ഞതെന്ന് കൗണ്‍സിലര്‍ ജയശ്രീ കീര്‍ത്തി പറഞ്ഞു. മോഡല്‍ ഹൈസ്കൂളിലെ പൊതു അടുക്കള നിര്‍ത്തിയതിന് ശേഷം തങ്ങള്‍സ് ലോഡ്ജിലെ അന്തേവാസികള്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ലെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് കൗണ്‍സിലര്‍ ഇങ്ങനെ പ്രതികരിച്ചത്.
ജനമൈത്രി പോലീസിനെയും കൗണ്‍സിലറെയും ലോഡ്ജിലെ താമസക്കാര്‍ ബന്ധപ്പെട്ടിരുന്നു. ഹോട്ടലുകള്‍ അടഞ്ഞു കിടന്നതുകൊണ്ട് ഭക്ഷണം പാകം ചെയ്യാന്‍ സൗകര്യമില്ലാത്തതിനാലും ഇവര്‍ പട്ടിണികിടക്കേണ്ട സാഹചര്യമുണ്ടായി.
സേവാഭാരതി പ്രവര്‍ത്തകരെ വിവരമറിയിച്ചതിന് ശേഷമാണ് രണ്ട് ദിവസം ഇവര്‍ക്ക് ഭക്ഷണ പൊതികള്‍ എത്തിച്ചത്. സേവാഭാരതി പ്രവര്‍ത്തകരും കൗണ്‍സിലറെ വിളിച്ച് ലോഡ്ജിലെ താമസക്കാരുടെ വിഷമം അറിയിച്ചിരുന്നു. തുടര്‍ന്നും നടപടികളൊന്നും ഉണ്ടായില്ല ഇന്നലെ ഭക്ഷണം പാചകം ചെയ്യാനുള്ള അരി, പച്ചക്കറി, പലവ്യഞ്ജനങ്ങളും, സ്റ്റൗവിലുപയോഗിക്കാവുന്നു മണ്ണെണ്ണയും സേവാഭാരതിപ്രവര്‍ത്തകര്‍ എത്തിച്ചു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കാന്‍ കുറ്റമറ്റ വ്യവസ്ഥ ഉണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് നഗരസമധ്യത്തില്‍ ഭക്ഷണം കിട്ടാതെ ഇവര്‍ വലഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: