കാസര്‍കോട്: കാസര്‍കോട് ഇന്നലെ ആശ്വാസത്തിന്റെ മുന്നാം ദിനം. ജില്ലയില്‍ ഇന്നലെ ആര്‍ക്കും കോവിഡ് 19 സ്ഥിരീകരിച്ചിട്ടില്ല. ചികിത്സയിലുള്ള ഒരാള്‍കൂടി രോഗം ഭേദമായി ആശുപത്രി വിട്ടു. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന ആളാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ ഇനി അവശേഷിക്കുന്നത് ആറു കോവിഡ് 19 ബാധിതര്‍ മാത്രം.
ജില്ലയില്‍ 1633 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 1604 പേര് വീടുകളിലും 29 പേര് ആശുപത്രികളിലും നിരീക്ഷണത്തില്‍ കഴിയുന്നു. തുടര്‍ സാമ്പിളുകള്‍ ഉള്‍പ്പെടെ 4808 സാമ്പിളുകളാണ് ഇതുവരെ പരിശോധനയ്ക്ക് അയച്ചത്. അതില്‍ 3983 സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റീവാണ്. 449 പേരുടെ സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്.
പുതിയതായി ആറു പേരെ കൂടി ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ച 172 പേരാണ് രോഗവിമുക്തരായിരിക്കുന്നത്. നിരീക്ഷണത്തിലുള്ള 316 പേര് നിരീക്ഷണകാലയളവ് പൂര്‍ത്തീകരിച്ചു. 96.6. ശതമാനമാണ് ജില്ലയിലെ കൊറോണ രോഗ ബാധിതരുടെ റിക്കവറി റേറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: