കാസര്‍കോട്: ഓര്‍ഡിനന്‍സ് വഴി സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിച്ചെടുക്കുന്നതിനെതിരായി 5ന് കേരള എന്‍ജിഒ സംഘ് സിവില്‍ സര്‍വ്വീസ് സംരക്ഷണ ദിനമായി ആചരിക്കും. താലൂക്ക് കേന്ദ്രങ്ങളില്‍ ശമ്പളം അവകാശമാണ് അത് ഔദാര്യമല്ല എന്ന മുദ്രാവാക്യമുയര്‍ത്തി പിടിച്ച് ലോക് ഡൗണ്‍ നിര്‍ദ്ദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ച് കൊണ്ട് പ്രവര്‍ത്തകര്‍ വായ് മൂടി കെട്ടി പ്രതിഷേധിക്കും.
സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ ധൂര്‍ത്തും ദുര്‍വ്യയങ്ങളും അവസാനിപ്പിക്കുകയാണ് വേണ്ടത് മറിച്ച് ജീവനക്കാരുടെ അധ്വാനത്തിന്റെ പ്രതിഫലമായ ശമ്പളം കരി നിയമങ്ങള്‍ ഉണ്ടാക്കി കവര്‍ന്നെടുക്കാനാണ് ശ്രമമെങ്കില്‍ നിയമപരമായും സമരങ്ങളിലൂടെയും നേരിടാന്‍ എന്‍ജിഒ സംഘ് ജില്ലാ കമ്മറ്റി യോഗം തീരുമാനിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: