കൊല്ലം: ലോക്ക്ഡൗണ്‍ ലംഘിച്ച് കാമുകിയെ കാണാന്‍ കൊല്ലത്തെത്തിയ സിപിഎം നേതാവായ തിരുവനന്തപുരം ബാര്‍ അസോസിയേഷന് ഭാരവാഹിയുമായ അഭിഭാഷകന് പോലീസിനെയും ആരോഗ്യവകുപ്പ് അധികൃതരെയും നാട്ടുകാരെയും വെട്ടിച്ചുകടന്നു. ഇന്നലെ വൈകുന്നേരം പോലീസിന്റെ പതിവ് പരിശോധനയിലാണ് അഭിഭാഷകന് അവിടെ നിന്നും മുങ്ങിയതായി ബോധ്യപ്പെട്ടത്. ആരോഗ്യ വകുപ്പ് അധികൃതരും ഇക്കാര്യം ഉറപ്പിച്ചതോടെ കേസ് എടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു. ലോക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചതിന് ചാത്തന്നൂര്‍ പോലീസ് കേസ് എടുത്ത് കാമുകിയുടെ വീട്ടില്‍ ക്വാറന്റൈനിലാക്കിയ സിപിഎം നേതാവുകൂടിയായ അഭിഭാഷകനാണ് രക്ഷപെട്ടത്.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണമുള്ള ചാത്തന്നൂരിന് സമീപമുള്ള കട്ടച്ചലിലാണ് കാമുകിയുടെ വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തി തിരുവനന്തപുരം ബാര്‍ അസോസിയേഷന് സെക്രട്ടറി വള്ളക്കടവ് ജി. മുരളീധരനാണ് എല്ലാവരെയും വെട്ടിച്ച് രക്ഷപ്പെട്ടത്. ലോക്ക്ഡൗണ്‍ കാലയളവില്‍ പലതവണ ഈ വീട്ടില്‍ രഹസ്യസന്ദര്‍ശനം നടത്തിയിരുന്ന അഭിഭാഷകന് കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ കാമുകിയുടെ വീട്ടിലെത്തിയതോടെ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവയ്ക്കുകയും വിവരം പൊലിസിനെ അറിയിക്കുകയുമായിരുന്നു.
ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ നിയന്ത്രണമുള്ള പ്രദേശത്തു കൂടി പതിവായി ഇയാള്‍ വന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരിലൊരാള്‍ ഇതുസംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് വിവരം നല്‍കിയിരുന്നു. ജില്ലാ കളക്ടര്‍ ഈ വിവരം ചാത്തന്നൂര്‍ പൊലിസിനു കൈമാറുകയും ചെയ്തിരുന്നു. അതിനിടെയാണ് കഴിഞ്ഞ ദിവസം വൈകിട്ടോടെ യുവതിയുടെ വീട്ടിലേയ്ക്ക് ഇയാള്‍ എത്തിയത്. ജില്ലാ അതിര്‍ത്തി വിട്ട് യാത്ര ചെയ്യുന്നതിന് കടുത്ത നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ് തിരുവനന്തപുരത്തുനിന്നും കാറോടിച്ച് ഇയാള്‍ ചാത്തന്നൂര്‍-ആദിച്ചനല്ലൂര്‍ അതിര്‍ത്തി പ്രദേശമായ കട്ടച്ചലില്‍ എത്തിയത്. പൊലിസിന്റെ നിര്‍ദ്ദേശപ്രകാരമെത്തിയ ആരോഗ്യപ്രവര്‍ത്തകര്‍ ഇയാള്‍ ഈ വീട്ടില്‍ത്തന്നെ ഗൃഹനിരീക്ഷണത്തില്‍ തുടരണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
അഭിഭാഷകന്റെ കാര്‍ ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനിലുണ്ട്.സിപിഎം ഉന്നത നേതാക്കള്‍ ഇടപെട്ട് ചാത്തന്നൂരിലെ പ്രാദേശിക നേതൃത്വത്തിന്റെയും പോലീസിന്റെയും മൗനാനുവാദത്തോടെ കൊല്ലത്തെ ഒരു യുവ അഭിഭാഷകന്റെ സ്കൂട്ടറിലാണ് രക്ഷപെട്ടതെന്നാണ് സൂചന. കാമുകിയെ തേടിയെത്തിയ അഭിഭാഷകന് കൊല്ലത്ത് കുടുങ്ങിയത് സിപിഎമ്മിന് നാണക്കേടായിരുന്നു. അഭിഭാഷകനെ ആദ്യം രക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും സിപിഎം നേതൃത്വം പിന്നീട് പിന്മാറി.ജില്ലാ കളക്ടര്‍ക്ക് നാട്ടുകാര്‍ മുന്‍കൂട്ടി വിവരം നല്കിയതും ആദിച്ചനല്ലൂര്‍ പഞ്ചായത്തിലെ ആരോഗ്യവകുപ്പ് അധികൃതരുടെ നിലപാടും അഭിഭാഷകന് വീട്ടില്‍ നിന്നും രക്ഷപ്പെടുന്നതിന് തടസ്സമായി. സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ ഇടപെട്ട് അഭിഭാഷകനെ പോലീസിനെ ഉപയോഗിച്ച് അവിടെ നിന്നും മാറ്റുന്നതിന് ശ്രമങ്ങള്‍ നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: