തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ തെഴിലാളികളുടെ പ്രോഫിഡന്റ് ഫണ്ട് വിഹിതം അടയക്കാമെന്ന് കേന്ദ് തീരുമാനം കേരളം പ്രയോജനപ്പെടുത്തുന്നില്ല. 100 ജീവനക്കാര്‍ വരെ ഉള്ളതും അതില്‍ 90% ജീവനക്കാരും 15,000 രൂപയില്‍ താഴെ ശമ്പളം വാങ്ങുന്ന സ്ഥാപനങ്ങളില്‍ പി.എഫ് അടച്ചുകൊണ്ടിരിക്കുന്ന അംഗങ്ങളുടെ ഇ.പി.എഫ്, ഇ.പി.എസ്. വിഹിതങ്ങള്‍ (ശമ്പളത്തിന്റെ 24%) മൂന്നുമാസത്തേയ്ക്ക് കേന്ദ്ര ഗവണ്മെന്റ് അടയ്ക്കും.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പ്രകാരമുള്ള ആനുകൂല്യങ്ങളുടെ ഭാഗമായിട്ടാണിത്. കേരളത്തില്‍ 8,500ല്‍ പരം സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍ ഇവിടെ ഇതുവരെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പദ്ധതി പ്രയോജനപ്പെടുത്തിയത് 1500 സ്ഥാപനങ്ങള്‍ മാത്രമാണ്. ഇതിലൂടെ ഈ സ്ഥാപനങ്ങള്‍ 4.9 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നേടിയിട്ടുമുണ്ട്.
പദ്ധതിപ്രകാരമുള്ള പി എഫ് ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ എല്ലാ തൊഴിലുടമകളും യുണൈറ്റഡ്എംപ്ലോയര് പോര്‍ട്ടല്‍ (ഇ.സി.ആര് പോര്‍ട്ടല്‍) വഴി നടപടി ക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കേരള ലക്ഷദ്വീപ് മേഖല അഡീഷണല്‍ സെന്‍ട്രല്‍ പി.എഫ് കമ്മിഷണര്‍ കവിത എന്‍. ജോര്‍ജ് അറിയിച്ചു. ഈ അവസരം ഉപയോഗിച്ച് എല്ലാ തൊഴിലുടമകളും എത്രയൂം വേഗം ഇ.പി.എഫിന്റെ യുണൈറ്റഡ് എംപ്ലോയര്‍ പോര്‍ട്ടല്‍ (ഇ.സി.ആര് പോര്‍ട്ടല്‍) സന്ദര്‍ശിച്ച് ഈ പദ്ധതി വഴിയുള്ള ആനുകൂല്യങ്ങള്‍ നേടിയെടുക്കണമെന്നുംകവിത എന്‍ ജോര്‍ജ് നിര്‍ദ്ദേശിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: