കൊച്ചി : ഗുണമേന്മ ഉറപ്പാക്കി സൗദി അറേബ്യന്‍ മാര്‍ക്കറ്റില്‍ വീണ്ടും സ്ഥാനം ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയില്‍ നിന്നുള്ള ഏലീ കയറ്റുമതി. സൗദിഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനും ഭാരതീയ വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴില്‍ സ്‌പൈസസ് ബോര്‍ഡും റിയാദിലെ ഇന്ത്യന്‍ എംബസ്സിയും നടത്തിയ ഉദ്യോഗസ്ഥതല ചര്‍ച്ചകള്‍ ഏലം കയറ്റുമതിക്കുള്ള ഗുണമേന്മ മാനദണ്ഡങ്ങള്‍ ഐക്യരാഷ്‌ട്ര സഭയ്‌ക്ക് കീഴിലുള്ള കോഡക്‌സ് നിലവാരങ്ങള്‍ക്കനുസരിച്ച് ഏകീകരിക്കുകയും ക്രമപ്പെടുത്തുകയും ചെയ്തു.
ഇന്ത്യന്‍ ഏലത്തിന്റെ സവിശേഷഗുണഗണങ്ങള്‍ മൂലം സൗദി അറേബ്യയിലും മറ്റ് അറബ് രാജ്യങ്ങളിലും വളരെ അധികം ആവശ്യകതയാണുള്ളത്. കയറ്റുമതിയുടെ 50 ശതമാനത്തിലധികവും സൗദി അറേബ്യയിലേക്കാണ്. എന്നാല്‍ സൗദി അറേബ്യ ഏലത്തിന്റെ ഇറക്കുമതിയില്‍ കര്‍ശന ഗുണമേന്മ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയതിനാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കയറ്റുമതി പ്രതിസന്ധിയിലായിരുന്നു.
‘റമദാന്‍ മാസത്തില്‍ സൗദിഅറേബ്യയിലേക്കുള്ള തടസ്സരഹിതമായ ഏലം കയറ്റുമതി കോവിഡ് 19 പശ്ചാത്തലത്തില്‍ ബുദ്ധിമുട്ടുന്ന ഏലം മേഖലയ്‌ക്ക് പുത്തനുണര്‍വ് നല്‍കും. കയറ്റുമതി ഉയരുന്നതോടെ കര്‍ഷകര്‍ക്ക്മികച്ച വില ലഭിക്കുന്നതിനുള്ള സാധ്യതയുമുണ്ടെന്ന്’ സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറി ഡി. സത്യന്‍ അഭിപ്രായപ്പെട്ടു.ഏലത്തിന്റെ ഉത്പാദനം, സംസ്‌കരണം, വ്യാപാരം എന്നീതലങ്ങളില്‍ സ്‌പൈസസ് ബോര്‍ഡ് നടത്തുന്ന ഇടപെടലുകള്‍ തുടരുമെന്നും ശാസ്ത്രീയ വിള പരിപാലന, സംസ്‌കരണ രീതികള്‍ പ്രോത്സാഹിപ്പിച്ചു സുസ്ഥിര വികസനം ഉറപ്പുവരുത്തുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു
സ്‌പൈസസ് ബോര്‍ഡ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും കയറ്റുമതി പ്രതിനിധികളും അടങ്ങുന്ന സംഘംറിയാദ് സന്ദര്‍ശിക്കുകയും ഏലം കയറ്റുമതിയിലെ പ്രതിസന്ധി അവസാനിപ്പിക്കുന്നതിനുള്ള സാധ്യതകള്‍ തേടുകയും ചെയ്തിരുന്നു. ഈ പ്രതിനിധി സംഘവും റിയാദിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരും സൗദി അറേബ്യന്‍ അധികാരികളുമായി ചര്‍ച്ചകള്‍നടത്തുകയും ചെയ്തു. ഈ ചര്‍ച്ചകളുടെ ഫലമായാണ് സൗദി അറേബ്യ ഏലത്തിന്റെ ഇറക്കുമതിക്കുള്ള ഗുണമേന്മ സൂചികകള്‍ ഐക്യരാഷ്‌ട്രസഭയ്‌ക്ക് കീഴിലുള്ള കോഡക്‌സ് മാനദണ്ഡങ്ങള്‍ക്കനുസൃതമായി പുനര്‍നിശ്ചയിച്ചത്. തുടര്‍ന്ന് സ്‌പൈസസ് ബോര്‍ഡ് സൗദി അറേബ്യയിലേക്കുള്ള ഏലം കയറ്റുമതി നിര്‍ബന്ധിത ഗുണമേന്മ പരിശോധനക്ക് വിധേയമാക്കുവാന്‍ തീരുമാനിച്ചു.
ഐക്യരാഷ്‌ട്ര സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ലോകാരോഗ്യ സംഘടനയും ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷനും സംയുക്തമായാണ് 1963 ല്‍ ഭക്ഷ്യ സുരക്ഷയും ഉപയോക്താക്കളുടെ ആരോഗ്യവും ഉറപ്പുവരുത്തുന്നതിനും മെച്ചപ്പെട്ടവിപണനരീതികള്‍ അവലംബിക്കുന്നതിനുംവേണ്ടി അന്താരാഷ്‌ട്ര സ്ഥാപനമായ കോഡക്‌സ് എലിമെന്റാരിയസ് കമ്മീഷന്‍ ആരംഭിച്ചത്. കോഡക്‌സ് ഭക്ഷ്യ സുരക്ഷമാനദണ്ഡങ്ങള്‍ ആഗോളതലത്തില്‍ സ്വീകാര്യതയുള്ളവയാണ്.
2020 മെയ് അഞ്ച് മുതല്‍ സ്‌പൈസസ് ബോര്‍ഡിന്റെ കൊച്ചി മുബൈ എന്നിവിടങ്ങളിലെ ക്വാളിറ്റിഇവാല്യൂവേഷന്‍ ലാബുകളില്‍ ആറ് കീടനാശിനികളുടെ സാന്നിദ്ധ്യം പരിശോധിച്ച് അനുവദനീയമായ അളവിലാണെങ്കില്‍ മാത്രമേ ഏലക്ക സൗദി അറേബ്യയിലേക്ക് കയറ്റുമതി ചെയ്യുവാന്‍ സാധിക്കുകയുള്ളു. സൗദിഅറേബ്യമുന്‍പ് നിഷ്‌കര്‍ഷിച്ചിരുന്ന 120 രാസസംയുക്തങ്ങളെ അപേക്ഷിച്ചു ആറ്കീടനാശിനികളുടെ സാന്നിദ്ധ്യം പരിശോധിക്കുന്നതിനുള്ള ടെസ്റ്റിംഗ് പ്രോട്ടോകോള്‍ കൂടുതല്‍ സമയലാഭം നല്‍കുകയും നടപടിക്രമങ്ങള്‍ ലഘൂകരിച്ചു് കയറ്റുമതി തടസ്സരഹിതമാക്കുകയും ചെയ്യും.പരിശോധനയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ സ്‌പൈസസ് ബോര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
കോവിഡ് വ്യാപനംമൂലം ഏലം മേഖലയ്‌ക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിന് സ്‌പൈസസ് ബോര്‍ഡ് ഒട്ടനവധി മുന്‍കരുതലുകളും നടപടികളും സ്വീകരിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം സുഗന്ധവ്യഞ്ജന മേഖലയില്‍ ഉണ്ടായ പ്രതിസന്ധികള്‍ കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. സ്‌പൈസസ് ബോര്‍ഡ് ഓഫിസുകളും ക്വാളിറ്റിഇവാല്യൂവേഷന്‍ ലാബുകളും സുഗന്ധവ്യഞ്ജന മേഖലയിലെ പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നതിനും കയറ്റുമതി സഹായിക്കുന്നതിനും വേണ്ടി കര്‍മ്മനിരതമാണ്. സുഗന്ധവ്യഞ്ജന മേഖലയിലെ പ്രശ്‌നങ്ങങ്ങളും പരാതികളും പരിഹരിക്കുന്നതിനും അവശ്യ സഹായം നല്കുന്നതിനുമായി നോഡല്‍ ഓഫിസറേയും ഹെല്പ് ഡെസ്‌കും സജ്ജീകരിച്ചിട്ടുണ്ട്. ഇതിന്റെ വിശദ വിവരങ്ങള്‍ സ്‌പൈസസ് ബോര്‍ഡ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: