തിരുവനന്തപുരം: ലോക്ക് ഡൗണിലും ഒഴിഞ്ഞ വേദിയില്‍ സിനിമകള്‍ ഓടിച്ച് തീയറ്ററുകള്‍. ദിവസങ്ങളോളം തീയറ്ററുകള്‍ അടച്ചിടുന്നതിനാല്‍ സ്ക്രീനിനും അനുബന്ധ ശബ്ദ സംവിധാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിക്കും. അതിനാലാണ് കാണികള്‍ ഇല്ലാതിരുന്നിട്ടും തീയറ്ററുകള്‍ പ്രവര്ത്തിപ്പിക്കന്നതെന്ന് തൊഴിലാളികള്‍ പറയുന്നു.
നിലവില്‍ രണ്ടു ദിവസത്തിലൊരിക്കല്‍ അരമണിക്കൂര്‍ സമയമാണ് തീയറ്ററിലെ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ദൃശ്യ സ്രവ്യ ഉപകരണങ്ങള്‍ കൂടാതെ എയര്‍ കണ്ടീഷന്‍ സംവിധാനവും പ്രവര്‍ത്തിപ്പിക്കുന്നുണ്ട്.
നിലവിലെ സാഹചര്യത്തില്‍ നിന്നും കരകയറിയാലും തീയറ്ററുകളുടെ പ്രവര്‍ത്തനം പഴയപടിയാകാന്‍ ചുരുങ്ങിയത് ആറുമാസമെങ്കിലും എടുക്കുമെന്നാണ് കണക്കുകൂട്ടല്‍. വിഷുവും റംസാനും ഉള്‍പ്പെടെ വേനല്‍ അവധിക്കാല സീസണ് നഷ്ടമായത് വന്‍ ബാധ്യത സൃഷ്ടിക്കുമെന്നാണ് തീയറ്റര്‍ ഉടമകള്‍ പറയുന്നത്.
വന്‍ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ഇളവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിനെ സമീപിച്ചിരിക്കുകയാണ് തീയറ്റര്‍ ഉടമകള്‍. ഒരുവര്‍ഷത്തേക്ക് വൈദ്യുതി ചാര്‍ജുകളും വിനോദ നികുതിയും ഒഴിവാക്കി തരണമെന്നാണ് തീയറ്റര്‍ ഉടമകള്‍ ഉന്നയിച്ചിരിക്കുന്ന ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: